മെല്‍ബണ്‍: പോര്‍ച്ചുഗീസ് സൂപ്പര്‍ ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും താനും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ കോച്ച് റാഫേല്‍ ബെനിറ്റെസ്. ക്രിസ്റ്റ്യാനോയും ബെനിറ്റെസും അടുത്തകാലത്തായി അത്ര രസത്തിലല്ലെന്നു വാര്‍ത്തകള്‍ വന്നിരിന്നു.
ഇംഗ്ലീഷ് എതിരാളി മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള സൗഹൃദ മത്സരത്തിന് മുന്നോടിയായി കഴിഞ്ഞദിവസം നടന്ന പരിശീലനത്തിനിടെ ബെനിറ്റെസിനോടുള്ള നീരസം സിആര്‍7 തുറന്നു പ്രകടിപ്പിച്ചതായും പറയപ്പെട്ടു. ഈ സാഹചര്യത്തിലാണ് ബെനിറ്റെസിന്റെ വിശദീകരണം.
ഭാഗ്യവശാല്‍ ഈയാഴ്ച റൊണാള്‍ഡോയുമായി കുറച്ചു സമയം ചെലവിടാന്‍ അവസരം ലഭിച്ചു. അദ്ദേഹം മത്സരോന്മുഖതയുള്ളയാണ്. വിജയതൃഷ്ണയുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് ലോകത്തുള്ളതില്‍ ഏറ്റവും മികച്ച കളിക്കാരനും, ബെനിറ്റെസ് പറഞ്ഞു.
ടീമിലെ മറ്റംഗങ്ങളെപ്പോലെ തന്നെയാണ് എനിക്ക് ക്രിസ്റ്റ്യാനോയും. എല്ലാ കളിക്കാരോടും സംസാരിക്കാന്‍ ഏറെ സമയം ലഭിച്ചു. സ്വാഭാവികമായും ക്രിസ്റ്റ്യാനോയോടും ആശയവിനിമയം നടത്തി. ഫുട്‌ബോളിനെ കുറിച്ചായിരുന്നു ചര്‍ച്ചയെന്നും ബെനിറ്റെസ് കൂട്ടിച്ചേര്‍ത്തു.
















