കരിംനഗര്‍: ഹോം വര്‍ക്ക് ചെയ്യാതെ സ്‌കൂളിലെത്തിയ ഒന്‍പതു വയസുകാരി അധ്യാപികയുടെ ക്രൂര പീഡനത്തിനിരയായി മരിച്ചു. അശ്വിത എന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ കരിംനഗറിലുള്ള സ്‌കൂളില്‍ ഈ മാസം 16 നായിരുന്നു സംഭവം.
ജൂലൈ 16ന് കണക്കിന്റെ ഹോംവര്‍ക്ക് മുഴുമിപ്പിക്കാതെയാണ് അശ്വിത സ്‌കൂളിലെത്തിയത്. ഇതില്‍ കുപിതനായ അധ്യാപകന്‍ കുട്ടിയെ മണിക്കൂറുകളോളം നിലത്ത് മുട്ടുകുത്തിച്ച് നിര്‍ത്തിയിരുന്നു.
വളരെ സമയം പിന്നിട്ടപ്പോള്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് രക്തചംക്രമണം തടസപ്പെട്ട കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിച്ചു.
സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ഇതു വരെ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ല. കുട്ടി മരിച്ചതോടെ കുടുംബാംഗങ്ങളും വിദ്യാര്‍ത്ഥി സംഘടനകളും സ്‌കൂളിന് പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.
















