Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ലഹരിയില്‍ മുങ്ങുന്ന കേരളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2015, 10:32 pm IST
inVicharam

അന്വേഷണങ്ങളും അറസ്റ്റുകളും കേസുകളും പെരുകുമ്പോഴും കേരളം മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പറുദീസയായി മാറുകയാണ്.  ഈ തലമുറയിലെ കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നതാണ് ഇതിന് ഒരുകാരണം. കേരളത്തിലെ 90 ശതമാനം കോളേജുകളിലും മയക്കുമരുന്നു ഉപയോഗിക്കുന്നവരുണ്ട്. ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത് മദ്യനിരോധനമാണ്. മദ്യത്തില്‍നിന്നുള്ള ലഹരി ലഭ്യമല്ലാതായതോടെ യുവത്വം മയക്കുമരുന്നു ലഹരിയില്‍ അഭയം തേടുകയാണ്.

കഞ്ചാവ്, ഉറക്ക ഗുളികള്‍, കറുപ്പ്, എല്‍എസ്ഡി മുതലായവയാണ് യുവാക്കള്‍ക്ക് ലഹരി പ്രദാനം ചെയ്യുന്നത്. ഇപ്പോള്‍ കേരളത്തിലേക്ക് സ്വര്‍ണം മാത്രമല്ല കള്ളക്കടത്തു നടത്തുന്നത്. മയക്കുമരുന്ന് കള്ളക്കടത്തും നിര്‍ബാധമെന്നോണം തുടരുകയാണ്. ആന്ധ്രപ്രദേശില്‍നിന്നാണ് കഞ്ചാവ് അധികവും കേരളത്തിലെത്തുന്നത്. കുട്ടികളില്‍ 74 ശതമാനവും പുകയിലയും മദ്യവും മൂക്കില്‍ വലിക്കുന്ന ഇന്‍ഹേലറുകളുമാണ് ഉപയോഗിക്കുന്നത്.

പുകയില കാന്‍സറിന് കാരണമാകുന്നു എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യമാണ്. ഇതെല്ലാം സ്വാഭാവികമായും കേരളത്തില്‍ കാന്‍സര്‍ പടരാന്‍ ഇടയാക്കുന്നു. സമ്പന്നത, മാറിക്കൊണ്ടിരിക്കുന്ന മൂല്യങ്ങള്‍, കുടുംബഭദ്രതയുടെ തകര്‍ച്ച  മുതലായവയാണ് യുവത്വത്തെ മയക്കുമരുന്നു ലഹരി തേടാന്‍ പ്രേരിപ്പിക്കുന്നതെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മയക്കുമരുന്ന് ഇപ്പോള്‍ കേരളത്തിലെ കൗമാരക്കാര്‍ വരെ ലഹരി ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. മദ്യം, കഞ്ചാവ്, ഹെറോയിന്‍, കറുപ്പ്, മയക്കുമരുന്ന്, മിക്ചര്‍ ഇഞ്ചക്ഷന്‍ എല്ലാം പുതുതലമുറയുടെ ലഹരിയാണ്.കുത്തിവയ്‌ക്കുന്ന സൂചി അവര്‍ പരസ്പരം കൈമാറുന്നതിലൂടെ എയ്ഡ്‌സ്‌രോഗത്തെയും ക്ഷണിച്ചുവരുത്തുന്നു.

ഭാരതത്തില്‍ 20 ദശലക്ഷം കുട്ടികള്‍ ലഹരിമരുന്നുപയോഗിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. അന്‍പതിനായിരത്തില്‍പ്പരം കുട്ടികള്‍ ഇത് സ്‌കൂളുകളില്‍ ഉപയോഗിക്കുമ്പോഴും ഇതിനെപ്പറ്റി അവബോധം സൃഷ്ടിക്കാന്‍ കേരളസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നത് ഖേദകരമാണ്. പഞ്ചായത്തുകള്‍ മുസ്ലിം പഞ്ചായത്തും ഹിന്ദുപഞ്ചായത്തുമായി തരംതിരിക്കാന്‍ കളയുന്ന സമയം സ്‌കൂളുകളില്‍ മയക്കുമരുന്നുവിരുദ്ധ പ്രചാരണം സംഘടിപ്പിക്കുവാന്‍ സര്‍ക്കാര്‍ വിനിയോഗിച്ചിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു. കേരളത്തിലേക്ക് മയക്കുമരുന്നും സ്വര്‍ണവും കടത്തുന്നവരില്‍ അധികവും സ്ത്രീകളാണ്.കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ പിടിയിലായത് എഫിട്രിന്‍ എന്ന മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച ദക്ഷിണാഫ്രിക്കന്‍  സ്വദേശിനി എല്‍കാബിന്‍ ഡേയാണ്. മുംബൈ വിമാനത്താവളം വഴിയും ദല്‍ഹി വിമാനത്താവളം വഴിയും ഇവര്‍ മയക്കുമരുന്നു കടത്തുന്നു. ഇതുപോലെ വേറെയും സ്ത്രീകള്‍ ഭാരതത്തിലെത്തുന്നുണ്ടെന്ന് അവര്‍ വെളിപ്പെടുത്തുകയുണ്ടായി.

എല്‍കാബിന്‍സേ കൊണ്ടുവന്നത് 22 കോടി വിലവരുന്ന 14 കിലോ മയക്കുമരുന്നാണ്. നാലുവര്‍ഷത്തിനിടെ മയക്കുമരുന്നുപയോഗവുമായി ബന്ധപ്പെട്ട് പിടിയിലായത് 600 വിദേശികളാണ്. ഇവരില്‍ 266 പേര്‍ നേപ്പാളികളും 210 പേര്‍ നൈജീരിയക്കാരും 96 പേര്‍ മ്യാന്‍മര്‍ സ്വദേശികളുമാണ്. സിനിമാ നടന്‍ ഷൈന്‍ ടോം പങ്കെടുത്ത ഡിജെ പരിപാടിയിലും ഒരു ദക്ഷിണാഫ്രിക്കന്‍ പാട്ടുകാരനായിരുന്നല്ലോ മയക്കുമരുന്നെത്തിച്ചത്.

ഭാരതത്തിലേക്ക് മയക്കുമരുന്നെത്തുന്നത് പ്രധാനമായും ബംഗ്ലാദേശ് വഴിയാണ്.

തെരുവോരക്കുട്ടികളിലെ  ബംഗ്ലാദേശികളും മയക്കുമരുന്നു മാഫിയയില്‍പ്പെട്ടവരാണ്. 2011 മുതല്‍ 2013 വരെ മാത്രം 105173 ടണ്‍ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഭാരതത്തില്‍ മയക്കുമരുന്നിന്റെ തലസ്ഥാനം ദൈവത്തിന്റെ (ഇപ്പോള്‍ തെരുവ് നായ്‌ക്കളുടെ)സ്വന്തം നാടായ കേരളമാണ്. മയക്കുമരുന്നുപയോഗം കുട്ടികള്‍ 13-15 വയസ്സില്‍ തുടങ്ങുന്നു എന്നത് പൊതുഅറിവാണെങ്കിലും കാണേണ്ടത് കാണാന്‍ കാഴ്ചയില്ലാത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്‌കൂളുകളില്‍ ബോധവല്‍ക്കരണം നടത്താന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

ബാലലൈംഗിക പീഡനവും മറ്റ്പീഡനങ്ങളും നിഷ്‌ക്കളങ്ക ബാല്യത്തെ ഇരകളാക്കുമ്പോള്‍ അവര്‍ മയക്കുമരുന്നിലേക്ക് തിരിയുന്നത് സ്വാഭാവികം. അവരുടെ വികാരങ്ങളുടെ മര്‍മ്മസ്ഥാനം തൊട്ടാണ് മയക്കുമരുന്ന് മാഫിയയുടെ കളി. മയക്കുമരുന്ന് മാഫിയ തെരുവുകുട്ടികളെ മാത്രമല്ല, സ്‌കൂള്‍ കുട്ടികളെയും മയക്കുമരുന്നു വാഹകര്‍ ആക്കുന്നു. മയക്കുമരുന്നുപയോഗത്തിന് പണംതേടി കുട്ടികള്‍ ഇതിനും തയ്യാറാകുന്നു.

ലൈംഗിക തൊഴിലാലികളാകാന്‍ പോലും ഇവര്‍ മടിക്കുന്നില്ലത്രെ! അധികാരവും അഴിമതിയും മാത്രം ലക്ഷ്യമിടുന്ന സര്‍ക്കാര്‍ വരുംതലമുറ അഭിമുഖീകരിക്കുന്ന ഈ ഭയങ്കര ഭീഷണിയെപ്പറ്റി ബോധവാന്മാരല്ലെന്ന് തെളിയിക്കുന്നത് സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗതയാണ്. അദ്ധ്യാപകരും ഇത് അധികാരികളുടെ ശ്രദ്ധയില്‍കൊണ്ടുവരുന്നില്ല. ഇക്കണക്കിന് പോയാല്‍ കേരളത്തിന്റെ ഭാവിതലമുറ എങ്ങോട്ട്? അല്ല, കേരളത്തിന് നല്ലൊരു ഭാവിതന്നെയുണ്ടാകുമോ?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.