ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിനെതിരെ കോടികളുടെ അഴിമതിയാരോപണം. 2013 ലെ പ്രളയകാലത്ത് നടത്തിയ ദുരതിശ്വാസത്തിന്റെ പേരില്‍ നടത്തിയ കൊള്ളയടിയും മദ്യവ്യാപാരികളില്‍ നിന്ന് കോടികള്‍ കോഴവാങ്ങിയതുമാണ് ഒളികാമറ ഓപ്പറേഷനിലൂടെ പുറത്തുവന്നിരിക്കുന്നത്.ബാറുടമകളെ സഹായിക്കാന്‍ സംസ്ഥാനത്തിന്റെ എക്‌സൈസ് നയം തന്നെ മാറ്റിമറിച്ചെന്നാണ് പുറത്തുവന്നിരിക്കുന്നത്.
മുഖ്യമന്ത്രി ഹരീഷ് റാവത്തും സ്വന്തം പിണിയാളായ സെക്രട്ടറി മുഹമ്മദ് ഷഹീദും ചേര്‍ന്ന് മദ്യനയം മാറ്റി സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിച്ചു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ടേപ്പ് പുറത്തുവിട്ട് ബിജെപി വക്താവ് നിര്‍മ്മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചില ബാറുടമകളുമായി മുഖ്യമന്ത്രിക്കുവേണ്ടി സെക്രട്ടറി വിലപേശലുകള്‍ നടത്തുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ വീഡിയോയുടെ ആധികാരികതയില്‍ സംശയമുണ്ടെന്നാണ് റാവത്തിന്റെ വാദം. മദ്യനയത്തിന്റെ പേരില്‍ സ്വകാര്യവ്യക്തികളില്‍ നിന്ന് കോഴവാങ്ങി. ആറായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ട പ്രളയകാലത്ത് ദുരിതാശ്വാസത്തിന്റെ പേരിലും ഖജനാവ് കൊള്ളയടിച്ചു. വീഡിയോ വിശദീകരിച്ച് അവര്‍ പറഞ്ഞു. ഇക്കാര്യം ഗവര്‍ണ്ണര്‍ അന്വേഷിക്കണം.
ബിജെപിയുടെ ആരോപണം ഉയര്‍ന്നതോടെ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി മുഹമ്മദ് ഷഹീദിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തത് മുഖംരക്ഷിക്കാന്‍ വേണ്ടിയാണ്. മാത്രമല്ല ആരോപണങ്ങള്‍ വെറും ആരോപണങ്ങളാണെങ്കില്‍ എന്തിനാണ് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തത്. റാവത്തിന്റെ എതിരാളികള്‍ ചോദിക്കുന്നു.
ശശി തരൂരിനെശാസിച്ചു
ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗ വിവരങ്ങള്‍ ചോര്‍ത്തിയതിന് മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശിതരൂരിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ശാസിച്ചു. യോഗം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നതാണ് സോണിയയെ പ്രകോപിപ്പിച്ചത്. പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതിനെ തരൂര്‍ എതിര്‍ത്തിരുന്നു. മാത്രമല്ല പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളിലും വന്‍ ചേരിതിരിവും എതിര്‍പ്പുമുണ്ട്. ഇക്കാര്യം പാര്‍ലമെന്ററി യോഗത്തില്‍ ചിലര്‍ ഉന്നയിക്കുകയും ചെയ്തു. ഇതാണ് പുറത്തായത്. സര്‍ക്കാരിനെതിരായ നീക്കത്തില്‍ കോണ്‍ഗ്രസിന് മറ്റു പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചില്ല. ഇതാണ് പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതെന്ന് ഇന്നലെ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
















