നാഗപ്പൂര്‍: രാഷ്ട്ര സേവികാ സമിതിയുടെ അഖിലഭാരതീയ കാര്യകാരിണിയും പ്രതിനിധി ബൈഠക്കും സമാപിച്ചു. നാഗപ്പൂരില്‍ കേന്ദ്രകാര്യാലയമായ അഹല്യാ മന്ദിറില്‍ ജൂലൈ 17 മുതല്‍ 19 വരെയായിരുന്നു യോഗം. 32 പ്രാന്തങ്ങളെ പ്രതിനിധീകരിച്ച് 200 സേവികമാര്‍ ബൈഠക്കില്‍ പങ്കെടുത്തു.
മാറിയ ലോക സാഹചര്യത്തില്‍ ഹിന്ദുത്വത്തിന്റെ പ്രസക്തിയും പ്രാധാന്യവും ലോകം കൂടുതല്‍ കൂടുതല്‍ തിരിച്ചറിയുന്നു. നമ്മുടെ പ്രവര്‍ത്തനത്തിനു ഗതിവേഗം വര്‍ദ്ധിപ്പിക്കാന്‍ നാം തയാറാകണം, സേവികാ സമിതി പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി (ശാന്തക്ക) പറഞ്ഞു. സമിതിയുടെ 80-ാം വര്‍ഷമാണു വരുന്നത്. രാജ്യവ്യാപകമായി യുവതീ സമ്മേളനം വിപുലമായി നടത്തണമെന്നും അവര്‍ നിര്‍ദേശിച്ചു.
2429 ശാഖകളാണു ഇപ്പോള്‍ സമിതിക്കുള്ളത്. സമിതിയുടെ എണ്‍പതാം വാര്‍ഷികാഘോഷങ്ങള്‍ 2015 നവംബര്‍ മുതല്‍ 2016 മാര്‍ച്ച് വരെ രാജ്യമെമ്പാടും ആഘോഷിക്കും. നവംബറില്‍ ദല്‍ഹിയില്‍ വമ്പിച്ച സമ്മേളനം നടത്തും.
















