മുംബൈ: പ്രൊ കബഡി ലീഗ് രണ്ടാം സീസണില്‍ യു മുംബായുടെ അപരാജിത കുതിപ്പ്. ഇന്നലെ പൂണേരി പല്‍ത്താനെ 7 പോയിന്റ് പരാജയപ്പെടുത്തിയ മുംബാ തുടര്‍ച്ചയായ നാലാം വിജയമാണ് നേടിയത്.
28-21 എന്ന സ്‌കോറിനായിരുന്നു യു പൂണേരി പല്‍ത്താനെ യു മുംബാ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തില്‍ ജയ്‌പൂര്‍ പിങ്ക് പാന്തേഴ്‌സിനെയും രണ്ടാം മത്സരത്തില്‍ ബെംഗളൂരു ബുള്‍സിനെയും മൂന്നാം മത്സരത്തില്‍ പാറ്റ്‌ന പൈറേറ്റ്‌സിനെയുമാണ് യു മുംബാ പരാജയപ്പെടുത്തിയത്.
















