ന്യൂദല്‍ഹി: അടുത്ത വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള വേദികള്‍ ഐസിസി പ്രഖ്യാപിച്ചു.
എട്ട് വേദികളിലാണു മത്സരങ്ങള്‍ നടക്കുക. ഫൈനലിനു കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് ആതിഥേയത്വം വഹിക്കും.
ബംഗളൂരു, ചെന്നൈ, ധര്‍മശാല, മൊഹാലി, മുംബൈ, നാഗ്പൂര്‍, ദല്‍ഹി എന്നിവിടങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറും.
2016 മാര്‍ച്ച് 11നു തുടങ്ങുന്ന ട്വന്റി-20 ലോകകപ്പിന്റെ ഫൈനല്‍ ഏപ്രില്‍ മൂന്നിന് നടക്കും.
















