Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി @ 1: എന്തൊരു ചേഞ്ച്!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2015, 09:34 am IST
in India

ക്ലാസില്‍ രണ്ടാമനാണെന്നഭിമാനത്തോടെ പറഞ്ഞ എല്‍പിക്കാരന്റെ വാദം ശരിയായിരുന്നു. ഒന്നാമനായാല്‍ അത് നിലനിര്‍ത്താനുള്ള സംഘര്‍ഷം വലുതാണ്. രണ്ടാം സ്ഥാനത്തായാല്‍ അതില്ല, ഏതു സമയത്തും ഒന്നാമതെത്തുമെന്ന് പ്രതീക്ഷകൊടുക്കാം, സ്വയം വിശ്വസിക്കാം, രണ്ടും എളുപ്പം. ഒന്നാം സ്ഥാനത്തുനിന്ന് ഒരുവളര്‍ച്ചയും കാണിക്കാനുമാവില്ല. തികച്ചും ന്യായമായ യുക്തി. പക്ഷേ എന്നും ഒന്നാമനാവുക, ഒന്നില്‍നിന്ന് മ്മ്ണി ബല്യ ഒന്നാകുക, പിന്നെ സര്‍വരിലും സര്‍വതിലും ഒന്നാമനാകുകയെന്നത് ഒരു വലിയ വളര്‍ച്ചയാണ്. അതും ചുരുങ്ങിയ,നിശ്ചിത കാലപരിധിയ്‌ക്കുള്ളില്‍- ഒറ്റവര്‍ഷത്തിനുള്ളില്‍. അതെ, ഭരണത്തില്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്രമോദിയെന്ന പ്രധാനമന്ത്രിയുടെ കാര്യം തന്നെയാണ് -മോദി @1

ഗുജറാത്തില്‍ മുഖ്യമന്ത്രിയായി നിയുക്തനാകുമ്പോള്‍ നരേന്ദ്രമോദിയെന്ന, ആര്‍എസ്എസ് പ്രചാരകനായി ബിജെപി പ്രവര്‍ത്തനത്തിലെത്തിയ, നേതാവിന്റെ കഴിവില്‍ പലരും നെറ്റിചുളിച്ചു. ഭൂകമ്പത്തില്‍ തകര്‍ന്നുതരിപ്പണമായ സംസ്ഥാനം, ബിജെപിയിലെ ആഭ്യന്തരകുഴപ്പത്തെത്തുടര്‍ന്ന് ആടിയുലയുന്ന രാഷ്‌ട്രീയ അസ്ഥിരത മുറ്റിയ ഭരണം, അവിടെ പരിചയ സമ്പത്തു തീരെയില്ലാത്ത ഒരു ഭരണാധികാരി, അങ്ങനെ പലരും എഴുതിത്തള്ളിയ സംസ്ഥാനത്തെ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനങ്ങളില്‍ ഒന്നാമത്തേതാക്കി മാറ്റിയതിലൂടെ വളര്‍ന്നത് ആ സംസ്ഥാനവും മോദിയുമായിരുന്നുവല്ലൊ. ഗുജറാത്ത് സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നുവട്ടം തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന് മികച്ച ഭരണം കാഴ്ചവച്ച് ചരിത്രത്തില്‍ ഒന്നാമതെത്തീ, മോദിയെന്ന മുഖ്യമന്ത്രി. ഗുജറാത്ത് സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിമാരില്‍വെച്ച് എല്ലാരംഗത്തും ഒന്നാമനായ മോദിക്കു മുന്നില്‍ ഇനിയുള്ള വളര്‍ച്ച എങ്ങോട്ട് എന്ന ചോദ്യം ചിലരുയര്‍ത്തിയപ്പോഴാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്. ഒരുവര്‍ഷംകൊണ്ട് ആ പദത്തിലിരിക്കെ പല തലത്തിലും ഒന്നാമനാകുന്നുവെന്നത് കണ്ടിരിക്കെയാണ്, വളരെ വളരെ നേരത്തെയാണെങ്കില്‍ കൂടിയും ഇനിയെന്തെന്ന ചോദ്യം ചിലരില്‍നിന്നെങ്കിലും ഉയര്‍ന്നത്. അതിനുത്തരമായിമാറി, ഐക്യരാഷ്‌ട്രസംഘടനയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ മോദിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം നടത്തിയ പരാമര്‍ശം. യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു, ഏഷ്യന്‍ മേഖലയുടെ നേതാവായി മാത്രമല്ല, ആഗോള നേതൃത്വത്തിലേക്കുള്ള ശക്തമായ പങ്കാളിത്തവും നേതൃത്വവും വഹിച്ചതിനു നന്ദിയെന്നാണ് ബാന്‍ കീ മൂണ്‍ പറഞ്ഞത്. പതിമൂന്നു വര്‍ഷത്തിലേറെ തുടര്‍ച്ചയായി ഭരിച്ച് സംസ്ഥാനത്തെ ഒന്നാമനില്‍നിന്ന് രാജ്യത്തെ ഒന്നാമനായും പിന്നെ ആഗോളതലത്തിലേക്കും ഒന്നാമനാകാനുള്ള ഈ വളര്‍ച്ചയുടെ ഈ ഗ്രാഫ് മറ്റ് നേതാക്കള്‍ക്ക് പൊതുവേ അവകാശപ്പെടാന്‍ കഴിയുന്നതല്ല. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ചൈനാ പ്രസിഡന്റ് സീ ജിങ് പിങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനും ഉള്‍പ്പെടെ സുപ്രധാന രാജ്യത്തലവന്മാര്‍ അംഗീകരിച്ച് അഭിനന്ദിക്കുന്ന മോദി നേതൃത്വഗുണത്തെ അവസരം വന്നിട്ടും പരസ്യമായി പ്രശംസിക്കാത്തത് പാക്കിസ്ഥാന്‍ ഭരണനേതൃത്വം മാത്രമാണ്. അതിനു പ്രത്യേക രാഷ്‌ട്രീയ കാരണമുണ്ട്. ഒന്നാംവര്‍ഷം മോദിക്കു മാര്‍ക്കിടുമ്പോള്‍ അത് വട്ടപൂജ്യമാണെന്നു പറയുന്നവരെ വിലയിരുത്തുന്നവര്‍ പറയും, ഉവ്വ്, സാരമായി എന്തോ മൂല്യനിര്‍ണയക്കാരന് സംഭവിച്ചിട്ടുണ്ട്. മുഴുവന്‍ മാര്‍ക്ക് അസ്വാഭാവികമാണ്, പൂജ്യം മാര്‍ക്കും. സീറോയും ഹീറോയും തമ്മിലുള്ള അന്തരം തിരിച്ചറിയപ്പെടാന്‍ സ്വയം ഉരകല്ലുണ്ടാക്കിക്കൊടുക്കുകയാണവരെന്നു തിരിച്ചറിയുക. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നരേന്ദ്രമോദിക്ക് പൂജ്യം മാര്‍ക്കിട്ടപ്പോള്‍, യുഎന്‍ സെക്രട്ടറിയായിരുന്ന ജനറല്‍ കോഫി അന്നന്റെ രണ്ടാം പരിഷ്‌കരണ റിപ്പോര്‍ട്ടു തയ്യാറാക്കിയവരുടെ സംഘത്തില്‍ മുഖ്യനും ആസ്‌ട്രേലിയ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ രമേഷ് ഥാക്കൂര്‍ എഴുതിയതിങ്ങനെ: ”ഒരു വര്‍ഷമായി അധികാരത്തിലെത്തിയിട്ട്. താങ്കളുടെ സര്‍ക്കാരിന് നിശ്ചയമായും രാജ്യത്തിന്റെ ധാര്‍മികതയും ആത്മവിശ്വാസവും ശക്തിപ്പെടുത്താന്‍ സാധിക്കും…(നാലു പ്രമുഖപരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഥാക്കൂര്‍ ഇങ്ങനെ അവസാനിപ്പിക്കുന്നു) …കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് വ്യത്യസ്തനാണെന്ന് താങ്കള്‍ തെളിയിക്കുക. അവര്‍ 60 വര്‍ഷം പാഴാക്കി, താങ്കളുടെ 60 മാസത്തില്‍ ശേഷിക്കുന്ന 48 മാസം ഒട്ടും പാഴാക്കാതിരിക്കുക.” മറ്റു പല വിശകലനങ്ങളേക്കാള്‍ വിലയുറ്റതാണ് ഈ കാഴ്ചപ്പാട്. കാരണം ഇത് ഒരു തരത്തിലുള്ള കക്ഷിദൃഷ്ടിയും പക്ഷപാതവും നിക്ഷിപ്ത താല്‍പ്പര്യവും തീണ്ടാത്തതാണ് എന്നതുതന്നെ.

ഒന്നിലെത്തി നില്‍ക്കുന്ന ഒന്നാമനായ മോദി ഏതെല്ലാം രംഗങ്ങളില്‍ ഒന്നാമനായി എന്നത് ഒരു നല്ല കണക്കെടുപ്പാകും. ഒരുപക്ഷേ ഏറ്റവും കുറഞ്ഞകാലംകൊണ്ട് ഏറ്റവും കൂടുതല്‍ വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിയെന്ന നര്‍മ്മ സ്പര്‍ശമോ വിമര്‍ശമോ വിശകലനമോ പോലും ഈ ഒന്നാമന്റെ നേട്ടപ്പട്ടികയില്‍ പെട്ടതാണ്. അതിര്‍ത്തി കടന്നുള്ള ഈ യാത്രകളുടെ ദൗത്യം അതിര്‍ത്തികള്‍ അടയ്‌ക്കേണ്ടിടത്ത് അടയ്‌ക്കുകയും തുറക്കേണ്ടിടം തുറക്കുകയും ചെയ്യുന്ന തന്ത്രമാണ്. ഒരു മികച്ച ഭരണാധികാരിയുടെ പ്രായോഗിക രാഷ്‌ട്രതന്ത്രം. ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കുമുള്ള സന്ദേശം- ഒരുപക്ഷേ ഛത്രപതി ശിവജിയില്‍നിന്നും അതിനും മുമ്പത്തെ മഹാഭാരത ഇതിഹാസ രാഷ്‌ട്രതന്ത്രത്തില്‍നിന്നും പ്രാവര്‍ത്തികമാക്കിയ രാജ്യസുരക്ഷാ തന്ത്രം. അത് ഒരു നേരത്തെ കാര്‍ട്ടൂണ്‍ വിഷയമോ ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റിലെ വാക്യമോ ആക്കിമാറ്റുന്നത് ഹ്രസ്വദൃഷ്ടികളുടെ അവികസിത ബോധത്തിന്റെ ദൃഷ്ടാന്തം മാത്രം.

സ്വാമി വിവേകാനന്ദനാണ് ലോകരാജ്യങ്ങളോട് ആദ്യമായി നേരിട്ടു സംവദിച്ച ആദ്യ ഭാരതീയന്‍. മഹാത്മാഗാന്ധിയാണ് ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ പേരോട് നേരിട്ട് സംവദിച്ച സാമൂഹ്യ-രാഷ്‌ട്രീയ പ്രവര്‍ത്തകന്‍. എല്‍.കെ. അദ്വാനിയാണ് ഗാന്ധിജി കഴിഞ്ഞാല്‍ ഭാരതമെമ്പാടും ഏറ്റവും കൂടുതല്‍വട്ടം സഞ്ചരിച്ച് ഏറ്റവും കൂടുതല്‍ പേരോട് രാഷ്‌ട്രീയമായി സംവദിച്ച നേതാവ്. കാന്‍ഷിറാമായിരുന്നു ഒരു നിശ്ചിത വിഷയത്തില്‍, കാര്‍ഷിക വിഷയത്തില്‍, ഒരു സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജനവിഭാഗത്തോട് സംവാദം നടത്തിയ നേതാവ്. നരേന്ദ്ര മോദിയാണ് ഏറ്റവും ചുരുങ്ങിയ കാലംകൊണ്ട്, ഏറ്റവും കൂടുതല്‍ ഭാരതീയരോട്, ഏറ്റവും വൈവിദ്ധ്യ മേഖലയില്‍ പെട്ടവരോട് സംവാദം നടത്തുകയും അവരില്‍നിന്ന് നേരിട്ട് പ്രതികരണങ്ങള്‍ നേടുകയും ചെയ്ത നേതാവും ഭരണാധികാരിയും. തെരഞ്ഞെടുപ്പ് പ്രചാരണകാലം മുതല്‍ തുടങ്ങി ഭരണത്തിലേറി ഒരുവര്‍ഷം തികയുംവരെ രാഷ്‌ട്രവികാസം എന്ന ഒറ്റ സങ്കല്‍പ്പത്തെ ആധാരമാക്കി ഇത്രയേറെപ്പേരുമായി ആശയവിനിമയം നടത്തിയ ഭാരതനേതാവില്ല തന്നെ. അതെ ഒന്നാമനാകുക അത്ര എളുപ്പമല്ല, രണ്ടാമനായി നില്‍ക്കാന്‍ മടിക്കുന്നവര്‍ക്ക് ഒന്നാം സ്ഥാനം എന്നും നിലനിര്‍ത്താന്‍ കഴിയുമെന്ന വിശ്വാസമില്ലാത്തതാവാം കാരണം. പക്ഷേ സ്ഥാനം എവിടെയെന്നു നോക്കാതെ കര്‍ത്തവ്യവും കര്‍മ്മവും ധര്‍മ്മമാണെന്നു കരുതുന്നവരുടെ ഗണത്തില്‍ പെട്ട ഒട്ടേറെ മോദിജന്മങ്ങള്‍ക്ക് മാതൃകയാകുകയാണ് ഈ ഒന്നാമന്‍, അതെ അതിലും ഒന്നാമന്‍.

**** **** ***

പിന്‍കുറിപ്പ്: യുപിയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവായ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഹിന്ദുസാംസ്‌കാരികത സംരക്ഷിക്കാനും വളര്‍ത്താനും മതപോഷണത്തിനും പോലും തയ്യാറായി ഇറങ്ങിയിരിക്കുന്നു! കേരളത്തില്‍ പ്രധാനമന്ത്രി മോദിയുടെ ശുചിത്വ ഭാരത പദ്ധതിയില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സീതാറാം യെച്ചൂരിയുടെയും കോടിയേരിയുടെയും നേതൃത്വത്തില്‍ സിപിഎം നിരത്തിലിറങ്ങുന്നു!! രണ്ടും മോദിസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ വേളയില്‍!!! മോദി ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നുവെന്ന ആക്ഷേപം മാറി. മോദിയെ തോല്‍പ്പിക്കാന്‍ എല്ലാവരും ആര്‍എസ്എസ് അജണ്ടയിലേക്കു തിരിയുന്നു. ഇതാണ് രാഷ്‌ട്രീയ സ്വയം സേവക സംഘം വിഭാവനം ചെയ്യുന്ന രാഷ്‌ട്രപരിവര്‍ത്തനം, വിരോധമുണ്ടെങ്കില്‍ വിപ്ലവം എന്നു വിളിച്ചോളൂ, സമാജ് വാദം എന്നുമാകാം, ലക്ഷ്യം സാധ്യമായാല്‍മതി….ഹൊ.. എന്തൊരു ചേഞ്ച്….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.