മുംബൈ: പ്രൊ കബഡി ലീഗിന്റെ രണ്ടാം എഡിഷനില്‍ തെലുങ്കു ടൈറ്റന്‍സിന് രണ്ടാം വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ പൂണേരി പള്‍ത്താനെ 24-45 എന്ന സ്‌കോറിനാണ് ടൈറ്റന്‍സ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ദബാങ് ദല്‍ഹിയെയും തെലുങ്കു ടൈറ്റന്‍സ് പരാജയപ്പെടുത്തിയിരുന്നു.
റെയ്ഡിലും പ്രതിരോധത്തിലും ഒരുപോലെ മികച്ച പ്രകടനം നടത്തിയ തെലുങ്കു ടൈറ്റന്‍സിനെതിരെ ഒരിക്കല്‍ പോലും പൂണേരി പള്‍ത്താന്‍ താരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. മലയാളിയായ ജെ. ഉദയകുമാറാണ് തെലുങ്കു ടൈറ്റന്‍സിന്റെ പരിശീലകന്‍.
















