ആഗ്ര: മഥുരവൃന്ദാവനത്തില് കുരങ്ങന് ഒന്നര ലക്ഷത്തിന്റെ കറന്‍സി വര്‍ഷിച്ചു. ക്ഷേത്രദര്‍ശനത്തിനുവന്ന മുംബ സ്വദേശിനിയുടെ ബാഗ് തട്ടിയെടുത്ത കുരങ്ങന് അതുമായി മരത്തില്‍ കയറി.
തുടര്‍ന്ന് അതിലുണ്ടായിരുന്ന നോട്ടുകെട്ടുകള്‍ അഴിച്ചെടുത്ത് വാരിവിതറുകയായിരുന്നു അഞ്ഞൂറിന്റെ മൂന്നു കെട്ടുകളാണ്( മൊത്തം ഒന്നര ലക്ഷം രൂപ!) ബാഗിലുണ്ടായിരുന്നത്.
ശല്യക്കാരനായ കുരങ്ങനെ അകറ്റാന്‍ ബാഗ് തുറന്ന് അതിലുണ്ടായിരുന്ന മധുരം എടുത്ത് എറിഞ്ഞു കൊടുക്കാന്‍ വൃദ്ധ മുതിര്‍ന്നപ്പോള്‍ ബാഗ് തട്ടിയെടുത്ത് ഓടുകയായിരുന്നു കുരങ്ങന്. കുരങ്ങന് വര്‍ഷിക്കുന്ന നോട്ട് ശേഖരിക്കാന്‍ ജനം തിക്കിത്തിരക്കി.
ചിലരൊക്കെ വിവരമറിഞ്ഞ് കൈയില്‍ കിട്ടിയ നോട്ടുകള്‍ വൃദ്ധയ്ക്ക് നല്കി. ചിലര്‍ അവ മടക്കി പോക്കറ്റിലിട്ട് മടങ്ങി.
















