ന്യൂദല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്സിനെയും രാജസ്ഥാന് റോയല്‍സിനെയും പുറത്താക്കിയ ജസ്റ്റിസ് ലോധ കമ്മറ്റിയുടെ നടപടിയെ കുറിച്ച് പഠിക്കുന്നതിന് പ്രവര്‍ത്തക സമിതിയെ നിയോഗിക്കാന്‍ ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ആറംഗ സമിതിയിലെ അംഗങ്ങളെ നിശ്ചയിക്കാന്‍ ഐപിഎല്‍ ചെയര്‍മാനായ രാജീവ് ശുക്ലയെ ചുമതലപ്പെടുത്തി. അംഗങ്ങളെ ഇന്നു പ്രഖ്യാപിക്കും. ലോധ കമ്മിറ്റി വിധിയുടെ പരിണിത ഫലങ്ങള്‍ വിശകലനം ചെയ്യുക, ടൂര്‍ണമെന്റ് മുന്നോട്ടുകൊണ്ടുപോകാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക തുടങ്ങിയവയാണ് സമിതിയുടെ ദൗത്യം.
വിധി പഠിച്ച് ഗവേണിങ് കൗണ്‍സിലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രവര്‍ത്തക സമിതിക്ക് ആറാഴ്ച സമയം അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: