സാവോപോളോ: പുറംവേദനയെ തുടര്‍ന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ന് ആശുപത്രി വിടാനാവുമെന്നും അധികൃതര്‍ അറിയിച്ചു.
നട്ടെല്ലു സംബന്ധമായ രോഗമാണ് പെലെയുടെ പുറംവേദനയ്ക്ക് കാരണം. നേരത്തെ ഈ രോഗത്തിന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
















