ന്യൂദല്‍ഹി:ട്രെയിന്‍ യാത്രക്കാരുടെയെണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് എക്സ്പ്രസ് ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം ഉയര്‍ത്താന്‍ റെയില്‍വേ തീരുമാനിച്ചു. നിലവില്‍ ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളുടെ കോച്ചുകളുടെയെണ്ണം 24ല്‍ നിന്നും 26 ആക്കി ഉയര്‍ത്താനാണ് റയില്‍വേ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഈ ട്രെയിനുകളിലെ സീറ്റുകളുടെ എണ്ണത്തില്‍ 100 മുതല്‍ 150 വരെ വര്‍ധനവുണ്ടാകും.
ഉത്സവ സീസണുകളില്‍ എക്സ്പ്രസ് ട്രെയിനുകളില്‍ യാത്രക്കാരുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.കോച്ചുകളുടെയെണ്ണം വര്‍ധിപ്പിക്കുന്നതോടെ ഇത് ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. ട്രെയിന്‍ യാത്രക്കാരുടെഎണ്ണത്തില് വര്‍ധനവുണ്ടായതിനെതുടര്‍ന്ന് 130 അധിക കോച്ചുകള്‍ക്കും പ്രത്യേക ട്രെയിനുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഈ സാമ്പത്തികവര്‍ഷത്തില്‍ അനുമതി നല്‍കിയിരുന്നു.
അതേസമയം, റെയില്‍വേ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയശേഷമണ് കോച്ചുകളുടെയെണ്ണം വര്‍ധിപ്പിക്കുകയെന്ന് റെയില്‍വേ ഉന്നതതല വൃത്തങ്ങള്‍ അറിയിച്ചു. ദീര്‍ഘദൂര എക്സ്പ്രസ് സര്‍വ്വീസുകള്‍ പരിശോധിച്ച് കുടുതല്‍ കോച്ചുകളെ വഹിക്കാന്‍ശേഷിയുള്ള ട്രെയിനുകള്‍ക്കും പ്ലാറ്റ്ഫോമിന്റെ നീളവും പരിശോധിച്ച ശേഷമാണ് ഇത് അനുവദിക്കുക.
2015- 16 വര്‍ഷത്തെ ബജറ്റില്‍ റയില്‍ യാത്രാവരുമാനയിനത്തില് 16.7 ശതമാനം വര്‍ധനവുണ്ടാക്കാനാണ് ലക്ഷ്യംവെച്ചിരിക്കുന്നത്. അതായത് നിലവില്‍ 50175 കോടിയാണ് റെയില്‍വേയുടെ വാര്‍ഷിക വരുമാനം. 860 കോടിയാളുകളാണ് പ്രതിവര്‍ഷം ട്രെയിനില്‍ യാത്രചെയ്യുന്നത്.
















