ബറേലി : ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവര്‍ക്കും അനുഭാവികള്‍ക്കും മുസ്ലിം ആചാര പ്രകാരമുള്ള അന്തിമ പ്രാത്ഥനയായ നമാസ് നല്‍കില്ലെന്ന് യുപിയില്‍ ഫത്വ പുറത്തിറക്കി. റംസാന് നോമ്പുതുറയോടനുബന്ധിച്ച് ഉത്തര്‍ പ്രദേശ് ദര്ഗാഹ് അല ഹസ്രത് മുസ്ലിം പുറത്തിറക്കിയ സന്ദേശത്തിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. മുസ്ലിം സമുദായത്തില്‍ അന്ത്യ പ്രാര്‍ത്ഥനയായ നമാസിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. മരണശേഷം മോക്ഷം ലഭിക്കണമെങ്കില്‍ നമാസ് ലഭിച്ചിരിക്കണമെന്നാണ് മുസ്ലിം മതവിശ്വാസം.
പുതിയ ഫത്വ പ്രകാരം ഭീകര പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട് കൊല്ലപ്പെടുകയോ അല്ലെങ്കില്‍ ബന്ധമുള്ളതായി കണ്ടെത്തിയാലും സമുദായ പ്രമുഖരായ മൗലാനയോ, മുഫ്തിയോ ഖബറടക്കുന്നതിനു മുമ്പുള്ള നമാസ് നടത്തുന്നതല്ലെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. നമാസ് നടത്താന്‍ അധികാരമുള്ളത് മുഫ്തിയ്ക്കും മൗലാനയ്ക്കുമാണ്. ഈദ് പ്രാര്‍ത്ഥനകള്‍ക്കുശേഷം നടന്ന സംഗമത്തില്‍ ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ ഫത്വ പുറത്തിറക്കിയത്.
ഭീകരവാദത്തിനെതിരെയുള്ള സമുദായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഫത്വ പുറത്തിറക്കിയതെന്ന് മുഫ്തി മുഹമ്മദ് സലീം നൂറി പറഞ്ഞു. സക്കാത്ത് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇതിനു മുമ്പും ഈ പള്ളി പുറത്തിറക്കിയ ഫത്വ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. സക്കാത്തിലുടെ മുസ്ലിം സമുദായ നല്കുന്ന പണം ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിനായി ഉപയോഗിക്കണമെന്നും സ്ത്രീകള്‍ സ്വന്തമായി വ്യവസായങ്ങള്‍ കെട്ടിപ്പെടുക്കണമെന്നുമാണ് ഇതിനു മുമ്പ് ഫത്വ പുറത്തിറക്കിയിരുന്നത്.
















