ന്യൂദല്‍ഹി: മൂന്നുപതിറ്റാണ്ടോളം പിന്നിടുമ്പോള്‍ ആര്‍എസ്എസ് കൂടുതല്‍ കരുത്തുനേടിയെന്നും നേതൃത്വം ഏറെ ശക്തിപ്പെട്ടെന്നും വളരെയെറെ സക്രിയമായെന്നും വാള്‍ട്ടര്‍ കെ. ആന്ഡേഴ്സണ്.ബ്രദര്‍ഹുഡ് ഇന്‍ സാഫ്രോണ്‍: രാഷ്ട്രീയ സ്വയംസേവക് സംഘ് ആന്‍ഡ് ഹിന്ദു റിവൈവലിസം എന്ന ഗ്രന്ഥം തയ്യാറാക്കിയ ആളാണ് ആന്ഡേഴ്സണ്.
1987 ഒക്ടോബറിലായിരുന്നു ആ പഠന-ഗവേഷണ ഗ്രന്ഥം ഇറങ്ങിയത്. ഇപ്പോള്‍ മൂന്നു പതിറ്റാണ്ടോളം പിന്നിടുമ്പോള്‍ സംഘടനയെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും പുതിയ പഠനഗ്രന്ഥം തയ്യാറാക്കുകയാണ് അദ്ദേഹം.
മുമ്പത്തേക്കാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അംഗത്വം കുടി, കൂടുതല്‍ സരകിയമായി, നേതൃത്വം ശക്തമായി. മുമ്പ് സംഘടന അതീവ ദര്ശനപരമായിരുന്നു, ഇന്നത് കൂടുതല്‍ നയപരവും പ്രായോഗിക സമീപനത്തോട് കൂടിയതും വിവിധ വിഷയങ്ങളില്‍ പങ്കാളിത്തമുള്ളതുമായിമാറി, ഇക്കണോമിക് ടൈംസ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ ആന്ഡേഴ്സണ് പറഞ്ഞു.
ഇക്കഴിഞ്ഞ പെതുതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് നേതൃത്വവും പ്രവര്‍ത്തകരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി അത്യുത്സാഹത്തോടെ ഇറങ്ങി, ഒരു പരിധിവരെ വമ്പന്‍ വിജയത്തിന് അതുകാരണവുമായെന്നു ഞാന്‍ കരുതുന്നു. സര്‍ക്കാരുകളിലെ ചില മുതിര്‍ന്നവര്‍ ആര്‍എസ്എസ്് അംഗങ്ങളാണ്, ഹരിയാനയിലെ മുഖ്യമന്ത്രിയെപ്പോലുള്ളവരുടെ കാര്യം നോക്കുക.
സര്‍ക്കാരിന്റെയും ആര്‍എസ്എസിന്റെയും ചില വിഷയങ്ങളിലുള്ള കാഴ്ചപ്പാടു വ്യത്യസ്തമാണ്.സംഘത്തിന്റെ സാംസ്കാരിക പദ്ധതിപോലെ സര്‍ക്കാരിന്റെ സാമ്പത്തിക പദ്ധതിയെ കൈകാര്യം ചെയ്യുക എളുപ്പമല്ല. എന്നാല്‍, സംഘത്തിന് ഈ പ്രശ്നങ്ങളില്‍ മാധ്യസ്ഥം സാധ്യമാണ്.
ബിജെപിയുടെ ഏറ്റവും വലിയ നേട്ടം ആര്‍എസ്എസ്സും പ്രവര്‍ത്തകരുമാണ്. ലോകത്തെ ഏറ്റവും വലിയ അംഗത്വമുള്ള പാര്‍ട്ടിയായ ബിജെപി അംഗങ്ങളെ എങ്ങനെ പരിശീലിപ്പിച്ചെടുക്കുന്നുവെന്നത് വലിയ കാര്യമാണ്. എന്റെ അഭിപ്രായത്തില്‍ ഇത്് 2019 തൊഴില്‍ലഭ്യത എത്രമാത്രം എന്നതിനെ ആശ്രയിച്ചിരിക്കുന്നു, ആന്ഡേഴ്സന് അഭിപ്രായപ്പെട്ടു.
















