ന്യൂദല്‍ഹി: ഐപിഎല്ലില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും രാജസ്ഥാന് റോയല്‍സിനെയും പുറത്താക്കിയ ലോധ സമിതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നു എന്ന് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍. വിഷയത്തില്‍ വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപസമിതിയെ നിയോഗിച്ചു. ആറാഴ്ചയ്ക്കകം ഉപസമിതി ഐപിഎല്‍ ഭരണസമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഞായറാഴ്ച ചേര്‍ന്ന ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിച്ചു.
ഐപിഎലില്‍നിന്നു ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും രാജസ്ഥാന് റോയല്‍സിനെയും സസ്പെന്‍ഡ് ചെയ്ത സുപ്രീംകോടതി സമിതിയുടെ നടപടിയുടെ പശ്ചാത്തലത്തിലാണ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ചേര്‍ന്നത്.
















