ശ്രീനഗര്‍: വാഗാ അതിര്‍ത്തിയില്‍ ഭാരത സൈന്യം നല്കിയ ഈദ് പലഹാരം പാക് സൈന്യം നിരസിച്ചു. ഈദ് സമ്മാനങ്ങള്‍ കൈമാറുന്നതിനായി പാക് സൈന്യത്തിന് സന്ദേശം നല്‍കിയെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് ബിഎസ്എഫ് അധികൃതര്‍ പറഞ്ഞു.
എന്നാല്‍ ശനിയാഴ്ചയും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മുകാശ്മീരിലെ നൗഷെര സെക്ടറിലെ വിവിധ പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം വെടിയുതിര്‍ത്തു. പ്രകോപനമില്ലാതെ പാക്കിസ്ഥാന് വെടിവയ്പ് നടത്തുകയായിരുന്നെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് പറഞ്ഞു. ഭാരതവും ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞ 56 മണിക്കൂറിനുള്ളില്‍ അഞ്ചു തവണയാണ് പാക് റേഞ്ചേഴ്സ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാജ്യാന്തര അതിര്‍ത്തിയിലും ലൈന്‍ ഓഫ് കണ്‍ട്രോളിലും വ്യാപക ആക്രമണം നടന്നിരുന്നു.
















