പൂനെ: കോസ്റ്ററിക്കന്‍ ദേശീയ താരവും സ്ട്രൈക്കറുമായ യെന്‍ഡ്രിക് റുയിസ് ഈ സീസണില്‍ ഐഎസ്എല്‍ ടീം പൂനെ സിറ്റി എഫ്സിയില്‍ കളിക്കും.
ഈ സീസണില്‍ പൂനെ സിറ്റി കരാര്‍ ഒപ്പിടുന്ന ആദ്യ വിദേശ താരമാണ് കോസ്റ്ററിക്കയുടെ യെന്‍ഡ്രിക് ആല്‍ബര്‍ട്ടോ റുയിസ് ഗൊണ്‍സാലസ് എന്ന 27 കാരന്. കോസ്റ്ററിക്കന്‍ പ്രീമിയര്‍ ഡിവിഷന് ക്ലബായ ഹെറിഡിയാനോയില് നിന്ന് വായ്പാടിസ്ഥാനത്തിലാണ് പൂനെ സിറ്റി എഫ്സി താരത്തെ സ്വന്തമാക്കിയത്.
2013-ല്‍ കോസ്റ്ററിക്കന്‍ ദേശീയ ടീമില്‍ ഇടംപിടിച്ച യെന്‍ഡ്രിക് അഞ്ച് മത്സരങ്ങളില്‍ കളിക്കുകയും ചെയ്തു. 2012 മുതല്‍ ഹെറിഡിയാനോയില് ചേര്‍ന്ന താരം 100 മത്സരങ്ങളില്‍ നിന്ന് 43 ഗോളുകളും നേടിയിട്ടുണ്ട്.
അതേസമയം സാല്‍ഗോക്കര്‍ ഗോവയുടെ പ്രതിരോധനിര താരം നിക്കോളോ കൊളാക്കോ ഈ സീസണില്‍ ഗോവ എഫ്സിക്ക് വേണ്ടി ബൂട്ടുകെട്ടും.
















