ക്രൈസ്റ്റ്ചര്‍ച്ച്: ഡേവിസ് കപ്പ് ഏഷ്യാ/ഓഷ്യാനിയ രണ്ടാം റൗണ്ട് മത്സരത്തില്‍ ഇന്ത്യക്ക് ജയവും തോല്‍വിയും. ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ ആദ്യ സിംഗിള്‍സില്‍ സോംദേവ് ദേവ് വര്മ്മന് പരാജയപ്പെട്ടപ്പോള്‍ രണ്ടാം സിംഗിള്‍സില്‍ യൂകി ബാംബ്രി വിജയം സ്വന്തമാക്കി. ആദ്യ സിംഗിള്‍സില്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയുടെ സോംദേവ് ദേവ്വര്‍മ്മന്‍ ന്യൂസിലാന്‍ഡിന്റെ മൈക്കല്‍ വീനസിനോട് പരാജയപ്പെട്ടത്.
സ്കോര്‍: 6-4, 6-4, 6-3, 6-3, 6-1. ആദ്യ രണ്ട് സെറ്റിലും അനായാസവിജയം സ്വന്തമാക്കിയ സോംദേവിനെതിരെ പിന്നീടുള്ള മൂന്ന് സെറ്റുകളില്‍ ഉജ്ജ്വല ഫോമിലേക്കുയര്‍ന്നാണ് ന്യൂസിലാന്‍ഡ് താരം മൈക്കല്‍ വീനസ് മത്സരം സ്വന്തമാക്കിയത്. രണ്ടാം സിംഗിള്‍സില്‍ യൂകി ബാംബ്രി 6-2, 6-1, 6-3 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ന്യൂസിലാന്‍ഡ് താരം ജോസ് സ്റ്റാതമിനെ പരാജയപ്പെടുത്തിയത്. ഇന്ന് ഡബിള്‍സ് മത്സരങ്ങളും നാളെ റിവേഴ്സ് സിംഗിള്‍സ് മത്സരങ്ങളും നടക്കും. ഇതിലും വിജയിച്ചാല്‍ ഇന്ത്യക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടാം.
















