Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ട്വന്റി 20യിലും ഇന്ത്യക്ക് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2015, 11:28 pm IST
inSports

ഹരാരെ: ഏകദിന പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തില്‍ ട്വന്റി 20 മത്സരത്തിനിറങ്ങിയ രഹാനെയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 54 റണ്‍സിന്റെ വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റോബിന്‍ ഉത്തപ്പ (39 നോട്ടൗട്ട്), മുരളി വിജയ് (34), നായകന്‍ രഹാനെ (33) എന്നിവരുടെ ഭേദപ്പെട്ട ബാറ്റിംഗിന്റെ കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരായ സിംബാബ്‌വെക്ക് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം മത്സരം നാളെ നടക്കും.

ഇന്ത്യക്ക് വേണ്ടി സ്റ്റുവര്‍ട്ട് ബിന്നി, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, അക്ഷര്‍ പട്ടേല്‍, സന്ദീപ് ശര്‍മ്മ എന്നിവര്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ മലയാളി താരം സഞ്ജു വി. സാംസണ് ഇന്നും ആദ്യ ഇലവനില്‍ ഇടംലഭിച്ചില്ല. സിംബാബ്‌വെക്ക് വേണ്ടി മാഡ്‌സിവിയ, മുസാറാബാനി എന്നിവരും ആദ്യമായി ട്വന്റി 20 കളിക്കാനിറങ്ങി.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ അജിന്‍ക്യ രഹാനെ ബാറ്റിംഗ് തെരഞ്ഞെടുത്തു. മികച്ച തുടക്കമാണ് ക്യാപ്റ്റനും മുരളി വിജയും ചേര്‍ന്ന് ടീം ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 7 ഓവറില്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 19 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സറുമടക്കം 34 റണ്‍സെടുത്ത മുരളി വിജയിനെ സിക്കന്തര്‍ റാസ റണ്ണൗട്ടാക്കിയാണ് ഈ കൂട്ടുകെട്ട് പൊൡച്ചത്.

പിന്നീട് സ്‌കോര്‍ 82-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും ഇന്ത്യക്ക് നഷ്ടപ്പെട്ടു. 32 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ക്യാപ്റ്റന്‍ രഹാനെയെ ക്രീമറിന്റെ പന്തില്‍ മസാകഡ്‌സ കയ്യിലൊതുക്കി. പിന്നീട് റോബിന്‍ ഉത്തപ്പയും മനീഷ് പാണ്ഡെയും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടുനീക്കി. 12.2 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 പിന്നിട്ടു. എന്നാല്‍  15.2 ഓവറില്‍ സ്‌കോര്‍ 127-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും സന്ദര്‍ശകര്‍ക്ക് നഷ്ടപ്പെട്ടു. 19 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത മനീഷ് പാണ്ഡെയെ മോഫുവിന്റെ പന്തില്‍ സിക്കന്തര്‍ റാസ പിടികൂടി. സ്‌കോര്‍ 150-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും നഷ്ടമായി. 9 റണ്‍സെടുത്ത കേദാര്‍ ജാദവിനെ  മോഫുവിന്റെ പന്തില്‍ മസാകഡ്‌സ കയ്യിലൊതുക്കി.

പിന്നീട് അവസാന ഓവറിലെ ആദ്യ പന്തില്‍ അഞ്ചാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 6 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത സ്റ്റുവര്‍ട്ട് ബിന്നിയെ മോഫുവിന്റെ പന്തില്‍ ക്രീമര്‍ പിടികൂടി. ഒടുവില്‍ ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ 35 പന്തില്‍ നിന്ന് പുറത്താകാെത 39 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പക്കൊപ്പം മൂന്ന് പന്തില്‍ നിന്ന് 8 റണ്‍സെടുത്ത ഹര്‍ഭജന്‍ സിംഗായിരുന്നു ക്രീസില്‍. സിംബാബ്‌വെക്കുവേണ്ടി മോഫു നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെക്കും മികച്ച തുടക്കം ലഭിച്ചു. ഓപ്പണര്‍മാരായ മസാകഡ്‌സയും ചിബാബയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 8.1 ഓവറില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 24 പന്തില്‍ നിന്ന് ഒരു ഫോറും രണ്ട് സിക്‌സറുമടക്കം 28 റണ്‍സെടുത്ത മസാകഡ്‌സയെ അക്ഷര്‍ പട്ടേലിന്റെ പന്തില്‍ കേദാര്‍ ജാദവ് പിടികൂടിയാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്. അധികം കഴിയും മുന്നേ രണ്ടാം വിക്കറ്റും ഇന്ത്യ വീഴ്‌ത്തി. 27 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ചിബാബയെ ഹര്‍ഭജന്റെ ബൗളിങില്‍ മനീഷ് പാണ്ഡെ പിടികൂടി. പിന്നീട് നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ സിംബാബ്‌വെ 68ന് നാല് എന്ന നിലയിലേക്ക് തകര്‍ന്നു.

ഒരു റണ്ണെടുത്ത ചിഗുംബുരയെ അക്ഷര്‍ പട്ടേല്‍ ബൗള്‍ഡാക്കിയപ്പോള്‍ 10 റണ്‍സെടുത്ത ചാള്‍സ് കവന്ററിയെ ഹര്‍ഭജന്‍ രഹാനെയുടെ കൈകളിലെത്തിച്ചു. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാനും അവര്‍ക്കായില്ല. സ്‌കോര്‍ 82-ല്‍ എത്തിയപ്പോള്‍ രണ്ട് റണ്‍സെടുത്ത എര്‍വിന്‍ റണ്ണൗട്ടായി. എട്ട് റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആറാം വിക്കറ്റും നഷ്ടപ്പെട്ടു. പത്ത് റണ്‍സെടുത്ത സിക്കന്തര്‍ റാസയെ അക്ഷര്‍ പട്ടേല്‍ ബൗള്‍ഡാക്കി. പിന്നീട് സ്‌കോര്‍ 98-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും അവര്‍ക്ക് നഷ്ടപ്പെട്ടു. ഇന്ത്യക്ക് വേണ്ടി അക്ഷര്‍ പട്ടേല്‍ മൂന്നും ഹര്‍ഭജന്‍സിംഗ് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി. അക്ഷര്‍ പട്ടേലാണ് മാന്‍ ഓഫ് ദി മാച്ച്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.