ആഗ്ര: പാല്‍പ്പൊടി മോഷ്ടിച്ചതിന് വീട്ടുജോലിക്കാരിയേയും എട്ട് വയസുകാരനായ മകനെയും വീട്ടമ്മയായ അധ്യാപിക തല്ലിച്ചതച്ചു.വീട്ടില്‍നിന്നും ഒരു സ്പൂണ്‍ പാല്‍പ്പൊടി മോഷ്ടിച്ച എട്ടുവയസുകാരനാണ് വീട്ടമ്മയുടെയും ഭര്‍ത്താവിന്റെയും ക്രൂരമര്‍ദ്ദനത്തിന് ഇരയായത്.
ഇരുവരും ചേര്‍ന്ന് കുട്ടിയെ ഇരുമ്പുദണ്ഡുകൊണ്ട് മര്‍ദിക്കുകയായിരുന്നു.വീട്ടിലെ അടുക്കളയില്‍ നിന്നും കുട്ടിയും അമ്മയും പാല്‍പ്പൊടി എടുക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ട് കുപിതരായാണ് വീട്ടുകാര്‍ ഇരുവരേയും ഉപദ്രവിച്ചത്.
കുട്ടിയെ ക്രൂരമര്ദനത്തിനിരയാക്കിയിട്ടും കലിതീരാതെ അധ്യാപികയും ഭര്‍ത്താവും ഭിന്നശേഷിക്കാരിയായ കുട്ടിയുടെ അമ്മയെയും മര്‍ദിച്ചുവെന്നും പരാതിയുണ്ട്. വീട്ടില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വീട്ടില്‍നിന്നും കുട്ടി പാല്‍പ്പൊടി മോഷ്ടിക്കുന്ന ദൃശ്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
വീട്ടമ്മയായ അധ്യാപികയും ഭര്‍ത്താവും ചേര്‍ന്നു തന്റെയും മകന്റെയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്ന് ഇരയായ സ്ത്രീ പറഞ്ഞു. മര്‍ദിച്ച വിവരം ആരോടെങ്കിലും പറഞ്ഞാല്‍ വിവരമറിയുമെന്നു ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയാറായില്ലെന്നും ആക്ഷേപമുണ്ട്.
പരിശോധനയ്ക്കായി പോലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ പെട്രോള്‍ അടിക്കാനുള്ള പണം കുട്ടിയുടെ അമ്മയില്‍ നിന്നും വാങ്ങുകയും ചെയ്തെന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്ന സംഗതി. സംഭവത്തെപ്പറ്റി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. കേസില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
















