ന്യൂദല്‍ഹി: പ്രമേഹത്തിനും, ദഹന സംബന്ധിയായ അസുഖങ്ങള്‍ക്കും ഉപയോഗിക്കുന്ന മരുന്നുകളുള്‍പ്പെടെ 39 മരുന്നുകള്‍ കൂടി വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
ഇതോടെ, ഈ മരുന്നുകളുടെ വില അനിയന്ത്രിതമായി വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്കാകില്ല. ദേശീയ മരുന്നു വില നിയന്ത്രണ അതോറിറ്റിയാണ് (എന്‍പിപിഎ) ഉത്തരവിറക്കിയത്. പട്ടകയിലിപ്പോള്‍ അഞ്ഞൂറിലധികം മരുന്നുകളായി.
സിപ്രൊഫ്‌ളോക്‌സിന്‍ ഹൈഡ്രോക്ലോറൈഡ്, സെഫൊറ്റക്‌സിം, പാരസെറ്റമോള്‍, ഡൊംപെറിഡോണ്‍, മെറ്റഫോമിന്‍+ഗ്ലിമെപിറൈഡ് തുടങ്ങിയവ പട്ടികയില്‍. സര്‍ക്കാര്‍ തീരുമാനം കാഡില, ഹെല്‍ത്ത്‌കെയര്‍, ലുപിന്‍, ഐപിസിഎ ലബോറട്ടറീസ്, അബോട്ട് ലബോറട്ടറീസ്, ഗ്ലാക്‌സോസ്മിത്ത്‌ലൈന്‍ തുടങ്ങിയ കമ്പനികളെ ബാധിക്കും. നിലവില്‍ പട്ടികയിലുള്ള അവശ്യ മരുന്നുകള്‍ക്ക് ഒരു ശതമാനം വരെ വില വര്‍ധിപ്പിക്കാം. മറ്റു മരുന്നുകള്‍ക്ക് പത്തു ശതമാനം വരെ.
















