Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കുരുക്കിലകപ്പെടുന്ന കൗമാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2015, 01:27 am IST
in Vicharam

ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകള്‍ കൗമാരക്കാരുടെ ആത്മഹത്യകള്‍കൊണ്ട് ഫ്രാന്‍സ് ഞെട്ടിയിരുന്നു.ഒരു കാരണവുമില്ലാതെ വലിയ വിഷാദം ബാധിച്ചവരെപ്പോലെ പത്തുപതിനാലു വയസ്സുകാര്‍ പലരും പെട്ടെന്നൊരു ദിവസം ആത്മഹത്യ ചെയ്യുക. കുടുംബങ്ങളില്‍ മാത്രമല്ല രാഷ്‌ട്രീയ, സാമൂഹ്യ രംഗങ്ങളിലും ഈ ദാരുണമരണം കൊടുങ്കാറ്റുണര്‍ത്തി. സര്‍ക്കാര്‍ തല പുകഞ്ഞു. ആത്മഹത്യയുടെ ദാര്‍ശനികത തേടി തത്വജ്ഞാനികളും എഴുത്തുകാരും മനസ്സാലെ ഉഷ്ണിച്ചു. മാതാപിതാക്കള്‍ തങ്ങളെ മനസ്സിലാക്കുന്നില്ലെന്ന കൊടിയ വേദനയാണ് ഇത്തരം കുട്ടികളെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന ഒരുതരം ‘അസ്തിത്വ പ്രതിസന്ധി’യില്‍ പ്രശ്‌നം കെട്ടിപ്പൂട്ടി എല്ലാവരും ആശങ്ക അവസാനിപ്പിക്കുകയായിരുന്നു.

മനുഷ്യന്‍ ഉണ്ടായ കാലം മുതലേ ആത്മഹത്യകള്‍ സംഭവിക്കുന്നുണ്ട്. ആധുനിക കാലത്ത് അതുകൂടി വരികയും ചെയ്യുന്നു. ജീവന്‍ വിലപ്പെട്ടതാണെന്ന് അറിയാവുന്നവര്‍ തന്നെയാണ് ഒരു നിമിഷത്തെ പ്രേരണകൊണ്ടോ കുറെ നാളത്തെ തീരുമാനംകൊണ്ടൊ ജീവനവസാനിപ്പിക്കുന്നത്. ആത്മഹത്യയിലേക്ക് നയിക്കുന്ന മനസ്സിന്റെ ഇന്ദ്രജാലത്തെക്കുറിച്ച് ഇന്നും പഠനം നടക്കുകയാണ്. വേഗത്തില്‍ വലിയ വേദനയും മുറിവുമില്ലാതെ ആത്മഹത്യ ചെയ്യാനുള്ള എളുപ്പവഴികളുമുണ്ട്. ഇത്തരം എളുപ്പം കണ്ടുപിടിച്ചത് റോമാക്കാരാണെന്നും പറയപ്പെടുന്നു. കൈയിലെ ഞരമ്പു മുറിച്ച് വെള്ളത്തില്‍ മുക്കിപ്പിടിച്ചാല്‍ സുഖകരമായി മരിക്കാമെന്നു പറയുന്നു. ഇങ്ങനെ ‘സുഖകര’ത്തെക്കുറിച്ചു പറയാന്‍ മരിച്ചവരാരും തിരിച്ചുവന്നിട്ടില്ല.

നിസ്സാര കാരണങ്ങളാലാണ് ചിലര്‍ ആത്മഹത്യ ചെയ്യുന്നത്. ബൈക്ക് വാങ്ങിക്കൊടുത്തില്ല, സിനിമയ്‌ക്കു കൊണ്ടുപോയില്ല, ടിവി കാണിച്ചില്ല, പരീക്ഷയ്‌ക്കുമാര്‍ക്കു കുറഞ്ഞു തുടങ്ങി ചെറുകാരണങ്ങള്‍. മരിച്ചവര്‍ക്കു പക്ഷേ, അത് ഗുരുതരകാരണങ്ങളാണ്. നിത്യവും കാര്യവും കാര്യക്കേടുമായി അനേകം ആത്മഹത്യകള്‍ നടക്കുന്നുണ്ട്. അതില്‍ കൗമാരവും യൗവ്വനവുമൊക്കെ ധാരാളം.

കഴിഞ്ഞദിവസം കോന്നിയില്‍ നിന്നും കാണാതായ മൂന്നു പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ മരണപ്പെട്ടു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. മൂന്നുപേരും തീവണ്ടിയില്‍നിന്നും ചാടിയതാകാമെന്നാണ് പോലീസ് നിഗമനം. മരണത്തെ സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. സോഷ്യല്‍ മീഡിയ സൗഹൃദങ്ങള്‍ നിരീക്ഷിക്കുമെന്നും പോലീസ്.

മൂവരും കൂട്ടുകാരാണ്. മരിച്ചവര്‍ പഠിക്കാന്‍ മിടുക്കികളായിരുന്നു. പോയപ്പോള്‍ വീട്ടുകാര്‍ക്കുപോയി. അങ്ങനെയല്ലേ വേദനയോടെ എല്ലാവരും പറയൂ. കണ്ണിലെ കൃഷ്ണമണിപോലെ നോക്കി വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെങ്ങനെ സഹിക്കും. ആരും സഹിക്കില്ല. എന്തേ നമ്മുടെ ചെറുപ്പക്കാര്‍ ഇങ്ങനെ. ജീവിതം വിലപ്പെട്ടതാണെന്നറിയാതെ അവര്‍ കൗതുകങ്ങള്‍ക്കു പിന്നാലെ പായുകയാണ്. വര്‍ണപ്പമ്പരംപോലെ വെറുതെ ചുറ്റുകയാണോ അവര്‍. മൊബൈലും സൈബര്‍ ലോകവും തീര്‍ക്കുന്ന വ്യാജലോകങ്ങളില്‍ മാത്രമായി അവര്‍ ജീവിക്കുന്നു. കാമ്പില്ലാത്ത പ്രണയവും കഴമ്പില്ലാത്ത സ്വപ്‌നവും ചെറുപ്പത്തിന് കെണിയൊരുക്കുകയാണ്. മലയാളത്തിലെ എക്കാലത്തേയും വന്‍ ഹിറ്റുകളിലൊന്നും മൂന്നാംതരം സിനിമയുമായ ‘പ്രേമം’ കണ്ട് കുട്ടികള്‍ക്കിടയില്‍പ്പോലും പ്രേമപ്പനി വര്‍ധിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

പ്രേമം മനസ്സിലായി, അപ്പോള്‍ പ്രണയമോ. അങ്ങനെ ചോദിക്കുന്നവരുമുണ്ട്. പ്രേമവിനോദങ്ങള്‍ കടല്‍പ്പാലം പോലെയാണ്. ഒടുക്കം കാല്‍വെക്കാന്‍ നിലമുണ്ടാവില്ല. വീഴുന്നതോ ചതിയുടെ ആഴിയില്‍. അവിടന്ന് ഒരുപക്ഷേ ആത്മഹത്യയിലേക്കും. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടെന്നൊരു പാഠം പണ്ട് ചെറിയ ക്ലാസിലുണ്ടായിരുന്നു. വളരുമ്പോഴും ആ പാഠം ചെറുതല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

Literature

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

India

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

Kerala

ബെവ്കോ ഔട്ട്‌ലെറ്റ് മാനേജറെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ലിസി മകള്‍ക്കൊപ്പം വീണ്ടും കാമറയ്‌ക്കു മുന്നിലേക്ക്, അതും പ്രിയദര്‍ശന്‌റെ സംവിധാനത്തില്‍, മേക്കിംഗ് വീഡിയോ വൈറല്‍

‘ എന്നെ തടയാൻ ആർക്കും കഴിയില്ല , തടയണമെങ്കിൽ എന്നെ കൊല്ലണം ‘ ; മമത ബാനർജി

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

 മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണിയുമായി ‘ അബു മുസ്തഫ ‘ : മുസ്തഫയെ ഒതുക്കാൻ ഐപി വിലാസം കണ്ടെത്തി ഓസ്‌ട്രേലിയ 

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.