ന്യൂദല്‍ഹി: ക്ലബ്ബ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ മൂല്യം നേടിയ ഇംഗ്ലീഷ് കളിക്കാരന് എന്ന റെക്കോര്‍ഡ് റഹീം സ്റ്റെര്‍ലിങ്ങിന് സ്വന്തം. ലിവര്‍പൂളില്‍ നിന്ന് സ്റ്റെര്‍ലിങ് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത് 76 ദശലക്ഷം ഡോളറിന്. അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍.
ഇരുപതുകാരനായ സ്റ്റെര്‍ലിങ് ഏറെ നാളായി ലിവര്‍പൂള്‍ വിടുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
റെഡ്സിന്റെ തായ്ലന്റ്, ഓസ്ട്രേലിയ, മലേഷ്യന്‍ പര്യടനങ്ങളില്‍ സ്റ്റെര്‍ലിങ് ടീമിനൊപ്പം പോയിരുന്നില്ല. സ്റ്റെര്‍ലിങ് ലിവര്‍പൂള്‍ വിടുമെന്ന് അതോടെ ഏറെക്കുറെ ഉറപ്പായി.
ലോകത്തെ ഏറ്റവും ആക്രമണകാരിയായ കളിക്കാരന്. യുവതാരമായ സ്റ്റെര്‍ലിങ്ങിന് അതുല്യമായ കേളി വൈഭവമുണ്ട്. ടീമിനുവേണ്ടി അദ്ദേഹം പന്തുതട്ടുന്നതു കാണാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നെന്ന് എനിക്കറിയാം, ക്ലബ്ബ് കോച്ച് മാനുവേല്‍ പെല്ലഗ്രിനി പറഞ്ഞു.
















