മുംബൈ: മുംബൈ സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ യാക്കൂബ് മേമനെ ജൂലൈ 30ന് തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ട്. വധശിക്ഷയ്‌ക്കെതിരേ മേമന്‍ നല്കിയ പുനപരിശോധനാ ഹര്‍ജി 21ന് സുപ്രീം കോടതി തീര്‍പ്പാക്കാനിരിക്കുന്നുണ്ട്. ഹര്‍ജി തള്ളിയാല്‍ നാഗ്പൂര്‍ ജയിലില്‍ 30ന് രാവിലെ ഏഴിന് മേമനെ തൂക്കിലേറ്റും.
ഇപ്പോഴത്തെ അവസ്ഥയില്‍ മേമന്റെ അപേക്ഷ സുപ്രീം കോടതി സ്വീകരിക്കാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ വധശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ മഹാരാഷ്‌ട്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കി വരുന്നതായാണ് സൂചന. ശിക്ഷ നടപ്പാക്കുന്നതിന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അനുമതി നല്കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
.
മേമനെ തൂക്കിലേറ്റിയാല്‍ 1993 -ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ആദ്യ വധശിക്ഷയായിരിക്കും ഇത്. 53 വയസുകാരനായ യാക്കൂബ് അബ്ദുള്‍ റസാഖ് മേമനെ 2007-ലാണ് മുംബൈ ടാഡ കോടതി വധശിക്ഷയ്‌ക്ക് വിധിക്കുന്നത്. 1993-ലെ മുംബൈ സ്‌ഫോടന പരമ്പരയില്‍ 257 പേര്‍ മരിക്കുകയും 700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നഗരത്തിലെ 13 സ്ഥലങ്ങളിലാണ് സ്‌ഫോടനമുണ്ടായത്.
മേമന്‍ ഇപ്പോള്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്. ഇവിടെ തൂക്കിക്കൊല നടപ്പാക്കാനാവശ്യമായ സൗകര്യങ്ങളുണ്ട്. സുപ്രീംകോടതിയും രാഷ്‌ട്രപതിയും മേമന്റെ ദയാഹര്‍ജി നേരത്തേ തള്ളിയിരുന്നു. ടൈഗര്‍ മേമന്‍ എന്നറിയപ്പെടുന്ന ഇബ്രാഹിം മേമന്‍െറ സഹോദരനാണ് യാക്കൂബ് മേമന്‍. കേസിലെ മുഖ്യപ്രതിയായ ടൈഗര്‍ മേമന്‍ ഒളിവിലാണ്.
സ്ഫോടനം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ടൈഗര്‍ മേമനെ യാക്കൂബ് മേമന്‍ സഹായിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്‍െറ കണ്ടത്തെല്‍. എന്നാല്‍ സ്ഫോടനത്തെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും തനിക്ക് അറിയില്ല എന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ യാക്കൂബ് മേമന്റെ വാദം.
















