ഹരാരെ: സിംബാബ്വെക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ തൂത്തുവാരി (3-0). മൂന്നാം മത്സരത്തില്‍ ടീം ഇന്ത്യ 83 റണ്‍സിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ കേദാര്‍ ജാദവിന്റെ (105*) കന്നി സെഞ്ച്വറിയുടെ മികവില്‍ 5ന് 276 റണ്‍സെടുത്തു. അരങ്ങേറ്റക്കാന്‍ മനീഷ് പാണ്ഡെ (71) തിളങ്ങി. സിംബാബ്വെ 42.4 ഓവറില്‍ 193ന് പുറത്തായി. ചാമു ചിബാബ (82) പൊരുതി.
സ്റ്റ്യുവര്‍ട്ട് ബിന്നിക്ക് മൂന്നു വിക്കറ്റ്. ഹര്‍ഭജനും മോഹിത് ശര്‍മ്മയും അക്ഷര്‍ പട്ടേലും രണ്ടുപേരെ വീതം പുറത്താക്കി. കേദാര്‍ ജാദവ് കളിയിലെ കേമന്‍ അമ്പാട്ടി റായിഡു പരമ്പരയിലെ താരം.
















