ന്യൂദല്‍ഹി: പാര്‍ട്ടിയുടെ കയ്യില്‍ പണമില്ലെന്നും ദല്‍ഹിയിലെ ജനങ്ങള്‍ പത്തുരൂപവീതം നല്കി സഹായിക്കണമെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ദല്‍ഹിയില്‍ അധികാരത്തിലെത്തിയതോടെ പാര്‍ട്ടിയുടെ ഫണ്ടുകളെല്ലാം തീര്‍ന്നെന്നും പാര്‍ട്ടി ഫണ്ട് ജനങ്ങള്‍ നല്‍കണമെന്നും കെജ്രിവാള്ആവശ്യപ്പെട്ടു.
തങ്ങള്‍ക്ക് തെറ്റായ വഴിയിലൂടെ പണം ലഭിക്കുമെന്നും എന്നാല്‍ അത് വേണ്ടെന്ന് വെയ്ക്കുകയാണെന്നും പറഞ്ഞ കെജ്രിവാള് മേശയ്ക്കടിയിലൂടെ പണം വാങ്ങില്ലെന്നും അവകാശപ്പെട്ടു. ഇത്തരത്തില്‍ പണം ആവശ്യപ്പെടുമ്പോള്‍ ഞാനൊരു വിചിത്രനായ മുഖ്യമന്ത്രിയാണെന്ന് ജനങ്ങള്‍ കരുതുന്നുണ്ടാകുമെന്നും കെജ്രിവാള് പറഞ്ഞു.
ജനങ്ങള്‍ നല്കുന്ന പണം ദുരുപയോഗം ചെയ്യില്ലെന്നും നിങ്ങള്‍ നല്കുന്ന തുകയ്ക്ക് വ്യക്തമായ കണക്ക് ആംആദ്മി പാര്‍ട്ടിയുടെ പക്കലുണ്ടാകുമെന്നും കെജ്രിവാള് പറഞ്ഞു.
ആംആദ്മി പാര്‍ട്ടിയുടെ വിദേശഫണ്ട് അടക്കം അന്വേഷണം നടക്കുന്നതിനിടെ പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസ്സുകള്‍ നിലച്ചതാണ് ജനങ്ങളില്‍ നിന്നും പണപ്പിരിവിനിറങ്ങാന് കെജ്രിവാൡന പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് എഎപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടാത്ത എഎപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
















