മാഡ്രിഡ്: ഇതിഹാസ ഗോളി ഇകെര്‍ കസിയസിനെ ഇനി സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ വലയ്ക്കുകീഴില് കാണാനാവില്ല. കസിയസിനെ പോര്‍ച്ചുഗല്‍ ടീം എഫ്സി പോര്‍ട്ടോയ്ക്ക് കൈമാറാന്‍ റയല്‍ തീരുമാനിച്ചു. ഇരു ക്ലബ്ബുകളും തമ്മില്‍ ഇതു സംബന്ധിച്ച് കരാറിലെത്തി.
റയലിന്റെ ചരിത്രത്തിലെ മികച്ച ഗോളിമാരിലൊരാള് മാത്രമല്ല സ്പാനിഷ് ഫുട്ബോളിലെ തന്നെ മഹാന്മാരിലൊരാളാണ് വിട്ടുപോകുന്നത്, ക്ലബ്ബ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
1990ല്‍ ഒമ്പതാം വയസില്‍ റയല്‍ മാഡ്രിഡ് അക്കാദമയില്‍ എത്തിയ കസിയസ് ക്ലബ്ബിന്റെ 19 കിരീട നേട്ടങ്ങളില്‍ പങ്കാളിയായി. ലാ ലീഗയും ചാമ്പ്യന്‍സ് ലീഗും സ്പാനിഷ് കിങ്സ് കപ്പും സൂപ്പര്‍ കപ്പുമെല്ലാം അതില്‍ ഉള്‍പ്പെടുന്നു.
1999ലായിരുന്നു സീനിയര്‍ ടീമിനുവേണ്ടി അരങ്ങേറിയത്. 34കാരനായ കസിയസിന് റയലുമായി രണ്ടുവര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവ ഗോളി ഡേവിഡ് ഗിയയെ നോട്ടമിട്ട റയല്‍ കസിയസിനെ കൈയൊഴിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: