Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റ് : നിറംകെട്ട ഫലങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2015, 11:19 pm IST
inSports

ചെന്നൈ: ദേശീയ സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിനത്തില്‍ കേരളത്തിന് തിരിച്ചടി. ട്രിപ്പിള്‍ ജമ്പില്‍ എം.എ. പ്രജുഷയുടെ സ്വര്‍ണ്ണവും പുരുഷ-വനിതാ സ്പ്രിന്റ് റിലേയില്‍ വെള്ളിയും പോള്‍വോള്‍ട്ടില്‍ കൃഷ്ണരചന്റെ വെങ്കലവും മാത്രമാണ് കേരളത്തിന് സ്വന്തമായത്.

മൂന്നു ദിവസങ്ങളിലായി 27 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ കേരളം ഓവറോള്‍ കിരീടത്തിലേക്ക നീങ്ങുകയാണ്. മൂന്നാം ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരളത്തിന് 116.5 പോയിന്റുകളാണുള്ളത്. 94 പോയിന്റുമായി ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്. 81.5 പോയിന്റുള്ള ആതിഥേയരായ തമിഴ്‌നാട് മൂന്നാമത്.

വനിതകളുടെ ട്രിപ്പിള്‍ജമ്പില്‍ എം.എ. പ്രജുഷ 13.33 മീറ്റര്‍ ചാടിയാണ് കേരളത്തിനായി പൊന്നണിഞ്ഞത്. ആദ്യശ്രമത്തില്‍ 13 മീറ്റര്‍ താണ്ടിയ പ്രജുഷ രണ്ടാം ശ്രമത്തിലാണ് 13.33 മീറ്റര്‍ ചാടിയത്. പിന്നീട് മൂന്നും നാലും അവസരങ്ങളില്‍ ചാടന്‍ ശ്രമിച്ചെങ്കിലും ഉപ്പൂറ്റിക്ക് വേദന അനുഭവപ്പെട്ടതിനാല്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഛത്തീസ്ഗഡിന് വേണ്ടി ഇറങ്ങിയ മലയാളി താരം അമിത ബേബി 12.92 മീറ്റര്‍ ചാടി വെള്ളി നേടി. തന്റെ മൂന്നാം ചാട്ടത്തിലാണ് അമിത ഈ ദൂരം പിന്നിട്ടത്. 12.79 മീറ്റര്‍ ചാടിയ പശ്ചിമ ബംഗാൡന്റെ ഭൈരഭി റോയി വെങ്കലം നേടി. കേരളത്തിന്റെ മറ്റൊരു ഉറച്ച പ്രതീക്ഷയായിരുന്ന എന്‍.വി. ഷീനക്ക് മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. 12.73 മീറ്റര്‍ ചാടിയ ഷീന നാലാമതാണ് ഫിനിഷ് ചെയ്തത്. പരിക്കിന്റെ പിടിയിലായതാണ് ഷീനക്ക് തിരിച്ചടിയായത്. മറ്റൊരു മലയാളി താരമായ ശില്‍പ്പ ചാക്കോ 12.53 മീറ്റര്‍ ചാടി  ആറാം സ്ഥാനത്തെത്തി.

വനിതകളുടെ 4-100 മീറ്റര്‍ റിലേയില്‍ കെ. മഞ്ജു, എ. ആര്യ, എം. സുഗിന, സിനി അലക്‌സ് എന്നിവരടങ്ങിയ ടീം  47.47 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് വെള്ളി നേടിയത്. ശ്രബാനി നന്ദ, ദ്യൂതിചന്ദ്, പൂര്‍ണിമ ഹേമാംബരം,  ജൗന മുര്‍മു എന്നിവരടങ്ങിയ ഒഡീഷ 46.20 സെക്കന്റില്‍ പൊന്നണിഞ്ഞപ്പോള്‍ 47.57 സെക്കന്റില്‍ ഫിനിഷ് ചെയ്ത മഹാരാഷ്‌ട്രക്കാണ് വെങ്കലം.

പുരുഷ സ്പ്രിന്റ് റിലേയില്‍ ഡിബിന്‍ എല്‍ദോസ്, ജിനേഷ്. വി.ഒ., സുജിത്ത്കുട്ടന്‍, വി.വി. ജിതേഷ്‌കുമാര്‍ എന്നിവരടങ്ങിയ കേരള ടീമാണ്  40.89 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിയണിഞ്ഞത്.  പ്രേംകുമാര്‍, വിജയകുമാര്‍, സത്യസേലന്‍, മുത്തുകുമാരന്‍ എന്നിവരടങ്ങിയ ആതിഥേയരായ തമിഴ്‌നാട് 40.83 സെക്കന്റില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ ഹരിയാന ടീം 41.08 സെക്കന്റില്‍ വെങ്കലം കരസ്ഥമാക്കി.

വനിതകളുടെ പോള്‍വോള്‍ട്ടില്‍ ദേശീയ ചാമ്പ്യന്‍ സുരേഖ മത്സരത്തിനിറങ്ങാതിരുന്നതോടെ കേരളം സ്വര്‍ണ്ണം ഉറപ്പിച്ചെങ്കിലും അതും നഷ്ടമായി. 3.50 മീറ്റര്‍ ചാടിയ പഞ്ചാബിന്റെ കിരണ്‍ബീര്‍ കൗര്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ മഹാരാഷ്‌ട്രക്കായി ഇറങ്ങിയ മലയാളി താരം കെ.സി. ദിജ 3.40 മീറ്റര്‍ ഉയരം താണ്ടി വെള്ളിനേടി. കേരളത്തിനായി കൃഷ്ണ രചനും 3.40 മീറ്റര്‍ ചാടിയെങ്കിലും വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മറ്റ് മലയാളി താരങ്ങളായ മരിയ ജയ്‌സണും സിഞ്ജു പ്രകാശും ഇതേ ഉയരം ക്ലിയര്‍ ചെയ്‌തെങ്കിലും നാലും അഞ്ചും സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

പുരുഷന്മാരുടെ ഹൈജമ്പിലും കേരളത്തിന് മെഡല്‍ നഷ്ടമായി. ഈയിനത്തില്‍ 2.05 മീറ്റര്‍ ചാടിയ ശ്രീനിത്ത് മോഹന്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നിഖില്‍ ചിത്തരശിന്റെയും ജിതിന്‍ തോമസിന്റെയും അഭാവത്തില്‍ ശ്രീനിത്തില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അവസരത്തിനൊത്തുയരാന്‍ കഴിഞ്ഞില്ല.

2.16 മീറ്റര്‍ ചാടിയ കര്‍ണാടകയുടെ എസ്. അര്‍ഷിതിനാണ് സ്വര്‍ണ്ണം. പഞ്ചാബിന്റെ ജഗ്ദീപ് സിങും ഇതേ ഉയരം താണ്ടിയെങ്കിലും വെള്ളിമെഡല്‍ കൊണ്ട് തൃപ്തനായി. 2.09 മീറ്റര്‍ ചാടിയ ഹരിയാനയുടെ അജയ്‌കുമാറിനാണ് വെങ്കലം.

വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഉത്തര്‍പ്രദേശിന്റെ അന്നു റാണി 54.67 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണ്ണവും ഹരിയാനയുടെ പുഷ്പ ഝക്കര്‍ 49.69 മീറ്റര്‍ എറിഞ്ഞ് വെള്ളിയും കര്‍ണാടകയുടെ ഷഹേജ്ജലി 48.72 മീറ്റര്‍ എറിഞ്ഞ് വെങ്കലവും നേടി. കേരളത്തിനായി ഇറങ്ങിയ രജന. ജെ, ഗോപിക നാരായണന്‍ എന്നിവര്‍ ഏഴും എട്ടും സ്ഥാനത്താണ് എത്തിയത്.

വനിതകളുടെ സ്റ്റീപ്പിള്‍ചേസിലും കേരളം മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചില്ല. മഹാരാഷ്‌ട്രയുടെ മനിഷ സാലുന്‍ക് 10 മിനിറ്റ് 55.34 സെക്കന്റില്‍ സ്വര്‍ണ്ണവും യുപിയുടെ നന്ദിനി ഗുപ്ത (11 മിനിറ്റ് 07.09 സെക്കന്റ്) വെള്ളിയും മഹാരാഷ്‌ട്രയുടെ മോണിക്ക ഫുല്‍ചന്‍ (11 മിനിറ്റ് 09.24 സെക്കന്റ്) വെങ്കലവും നേടി. കേരളത്തിനായി ഇറങ്ങിയഎയ്ഞ്ചല്‍ പി. ജെയിംസ്, നമിത. എന്‍,  സഫീദ എം.പി എന്നിവര്‍ 5, 6, 7 സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

പുരുഷ ഡിസ്‌ക്കസില്‍ ഹരിയാനയുടെ അര്‍ജുന്‍ (57.14 മീ.),  യുപിയുടെ ധര്‍മ്മരാജ് യാദവ് (56.15മീ.) പഞ്ചാബിന്റെ കൃപാല്‍ സിങ് (53.83 മീ.) വെങ്കലവും നേടി.

പുരുഷന്മാരുടെ സ്റ്റീപ്പിള്‍ചേസിലും കേരളത്തിന് മെഡലില്ല.

ഹരിയാനയുടെ നവീന്‍, ജയ്‌വീര്‍ എന്നിവര്‍ സ്വര്‍ണ്ണവും വെള്ളിയും നേടിയപ്പോള്‍ മഹാരാഷ്‌ട്രയുടെ സച്ചിന്‍ പാട്ടീല്‍ വെങ്കലം നേടി. കേരള താരങ്ങളായ ഷിജോ രാജന്‍ (എട്ടാം സ്ഥാനം),  സ്റ്റാന്‍ലി ലിയോ 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

ഇന്നലെ രാവിലെ നടന്ന പുരുഷന്മാരുടെ 20 കി.മീ. നടത്തത്തില്‍ ഹരിയാനയുടെ ദേവേന്ദര്‍ സിങ് സ്വര്‍ണ്ണവും ആതിഥേയരുടെ ഗണപതി വെള്ളിയും ഗുജറാത്തിന്റെ ബാബുഭായ് പനോച്ചി വെങ്കലവും നേടി.

മീറ്റ് ഇന്ന് സമാപിക്കും. അവസാന ദിനം 17 ഫൈനലുകള്‍ അരങ്ങേറും. കേരളത്തിന് മികച്ച പ്രതീക്ഷയാണ് ഇന്നുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.