ന്യൂദല്‍ഹി: കഴിഞ്ഞ മാസം ഗുജറാത്തിനെ ദുരിതത്തിലാക്കിയ വെള്ളപ്പൊക്കത്തില്‍ ചത്തൊടുങ്ങിയത് 10 സിംഹങ്ങള്‍. 90 കലമാനുകള്‍, 1,600 നീലക്കാളകള്‍, ഒമ്പത് ആണാടുകള്‍, ആറ് കാട്ടുപന്നികള്‍ എന്നിവയും വെള്ളപ്പൊക്ക കെടുതിക്കിരയായി.
അതേസമയം, 80 സിംഹങ്ങളെ സുരക്ഷിതമായും കണ്ടെത്തി. അമ്രേലി, ഭാവനഗര്‍ ജില്ലകളിലായാണ് കെടുതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഗുജറാത്ത് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.
വെള്ളമിറിങ്ങിയ ശേഷം വനം വകുപ്പ് അധികൃതര്‍ നടത്തിയ തെരച്ചിലില്‍ ഇത്രയും ജീവികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം ഷേത്രുഞ്ജി നദിയെയാണ് ബാധിച്ചത്. നദിയുടെ ആവാസ വ്യവസ്ഥയിലാണ് കെടുതികള്‍.
















