ന്യൂദല്‍ഹി: വനിതകള്‍ക്കു കൂടുതല്‍ അനുകൂലമായി വിവാഹ നിയമം പരിഷകരിക്കാനുള്ള ബില്‍ കേന്ദ്ര സര്‍ക്കാര്‍ നീട്ടിവെക്കുന്നു. മുന്‍ സര്‍ക്കാരിന്റെകാലത്തുള്‍പ്പെടെ പലവട്ടം നിയമമാക്കാന്‍ കഴിയാതെപോയ ബില്‍ കൂടുതല്‍ സമവായത്തോടെ അവതരിപ്പിക്കുകയാണ് ലക്ഷ്യം.
നിരവധി സംഘടനകളും വ്യക്തികളുമായി സര്‍ക്കാര്‍ ബില്ല് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ചില സംഘടനകളില്‍നിന്നുള്ള എതിര്‍പ്പ് ബില്ല് നിയമമാക്കാന്‍ തടസമായേക്കുമെന്നാണ് വിലയിരുത്തല്‍. മുമ്പ് രാജ്യസഭ പാസാക്കിയിട്ടും ലോക്‌സഭയില്‍ അവതരിപ്പിക്കാനാകാതെപോയ ബില്‍ പിന്നീട് സര്‍ക്കാര്‍ കാലാവധികഴിഞ്ഞതോടെ അസാധുവായി. ബില്ലിന്റെ ഡ്രാഫ്റ്റ് കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ അംഗങ്ങള്‍ക്കു വിതരണം ചെയ്യുകയും മന്ത്രിസഭാസമിതിയുടെ പരിഗണനക്ക് വിടുകയും ചെയ്തിരുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ക്ക്‌ശേഷമാവാം ബില്ലുകൊണ്ടുവരുന്നതെന്ന് തരുമാനിക്കുകയായിരുന്നുവെന്ന് നിയമമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു.
വിവാഹമോചനം നടന്നാല്‍ ഭര്‍ത്താവിന്റെ സ്ഥാവരസ്വത്തില്‍ ഭാര്യക്കും കുട്ടികള്‍ക്കും അവകാശവും അതനുസരിച്ചുള്ള മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന വകുപ്പും ഇതിലുണ്ട്. നഷ്ടപരിഹാരം കോടതിക്ക് നിശ്ചയിക്കാവുന്നതാണ്. ഇതിലൂടെ ബില്ല് കൂടുതല്‍ വനിതാ സൗഹൃദമാവുകയായിരുന്നു. വിവാഹമോചനേകസുകളില്‍ നീണ്ടനിയമ യുദ്ധം ഒഴിവാക്കണമെന്നും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു. കേസ് നല്‍കി മൂന്ന് വര്‍ഷത്തിനുശേഷവും ഒരാള്‍ വിവാഹമോചനത്തിന് സമ്മതിച്ചില്ലെങ്കിലും വിവാഹമോചനം നല്‍കാവുന്നതാണെന്നും നിയമം പറയുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2010ലാണ് ആദ്യമായി ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. പിന്നീടിത് മാറ്റങ്ങള്‍ക്ക് വേണ്ടി പിന്‍വലിച്ചു. 2013ല്‍ രാജ്യസഭ ബില്ല് പാസ്സാക്കിയെങ്കിലും ലോക്‌സപിരിച്ചുവിട്ടതോടെ നിയമം അസാധുവായി. മുന്‍ബില്ലിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോഴത്തെ ബില്ലും കൊണ്ടുവന്നത്. 1955ലെ ഹിന്ദു മവിവാഹനിയമത്തിലും 1954ലെ പ്രത്യേക വിവാഹനിയമത്തിലുമാണ് ഭേദഗതികള്‍ വിഭാവനം ചെയ്തത്.
















