ന്യൂദല്‍ഹി:കേന്ദ്ര സര്‍ക്കാരിന് എതിരെ പ്രതിപക്ഷ നിരയുണ്ടാക്കാനും തെരഞ്ഞെടുപ്പില്‍ തോറ്റുതുന്നം പാടിയ കോണ്‍ഗ്രസിനെ അങ്ങനെ സജീവമാക്കിയെടുക്കാനും ലക്ഷ്യമിട്ട് സോണിയ നടത്തുന്ന ഇഫ്താര്‍ വിരുന്നിന് പ്രഭ മങ്ങിയേക്കും.തിങ്കളാഴ്ച നടത്തുന്ന വിരുന്നില്‍ ലാലു പ്രസാദ് യാദവും മമതാ ബാനര്‍ജിയും പങ്കെടുക്കില്ല. തങ്ങള്‍ക്ക് ഇത് രാഷ്‌ട്രീയപരമായി തിരിച്ചടിയുണ്ടാക്കുമെന്ന തിരിച്ചറിവാണ് ഇരുവരെയും അകറ്റുന്നത്.മമതയുടെ തൃണമൂലും ജയലളിതയുടെ എഐഎഡിഎംകെയുമാണ് ലോക്‌സഭയില്‍ ഇപ്പോള്‍ പ്രതിപക്ഷ നിരയില്‍ മുന്‍പില്‍.
സോണിയയുടെ വിരുന്നില്‍ പങ്കെടുത്താല്‍ അത് കോണ്‍ഗ്രസിന് ഗുണകരമാകുമെന്നാണ് മമതയുടെ കണക്കുകൂട്ടല്‍.പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പാണ് ഇഫ്താര്‍ വരുന്ന് ഒരുക്കിയിരിക്കുന്നത്.ഇതില്‍ മമതയ്‌ക്കുപകരം ഒരു തൃണമൂല്‍ എംപിയാകും പങ്കെടുക്കുക. ലാലുവും ഇഫ്താറില്‍ പങ്കെടുക്കുന്നില്ല.മറ്റു പല പ്രമുഖരും ഇഫ്താറില്‍നിന്ന് വിട്ടുനിന്നേക്കുമെന്നാണ് സൂചന. ഇതോടെ വിരുന്നിന്റെ ശോഭ മങ്ങിയേക്കും.
അതിനിടെ ബീഹാര്‍ ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലാണ് ഇഫ്താര്‍ നടക്കുക.കൗണ്‍സിലില്‍ ഒഴിവുള്ള 24 സീറ്റുകൡലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 14 സീറ്റുകളാണ് എല്‍ഡിഎ നേടിയത്.13എണ്ണം ബിജെപിയും ഒരെണ്ണം സഖ്യകക്ഷിയായ, രാംവിലാസ് പാസ്വാന്റെ എല്‍ജെപിയും.കോണ്‍ഗ്രസിന് ലഭിച്ചത് ഒരു സീറ്റു മാത്രമാണ്. ലാലുവിന്റെ ആര്‍ജെഡിക്ക് അഞ്ചു സീറ്റും നിതീഷിന്റെ ജനതാദളിന് മൂന്നും സീറ്റുകളാണ് ലഭിച്ചത്.
















