യൂറോപ്യന്മാരുടെ ബാഹേ്യാത്സാഹം പ്രതിനിധാനം ചെയ്യുന്ന ഗ്രീക്കുമനസ്സും ഹിന്ദുവിന്റെ ആദ്ധ്യാത്മികതയും ഒത്തുചേര്‍ന്നാല്‍ അതു ഭാരതത്തിനു മാതൃകയായ ഒരു സമുദായമാകുമെന്നു ഞാന്‍ പറയും. ഉദാഹരണത്തിന്, ആദര്‍ശവിഡ്ഢിത്തം പുലമ്പുന്നതിനുപകരം, ഇംഗ്ലീഷുകാരന്റെ ശരിയായ നേതൃവിധേയത, അസൂയാരാഹിത്യം, അശ്രാന്തപരിശ്രമം, അക്ഷുണ്ണമായ ആത്മവിശ്വാസം എന്നിവ അവനില്‍ നിന്നു പഠിക്കുക അത്യന്താപേക്ഷിതമാണ്. ഇംഗ്ലീഷുകാരന്‍ ഒരു ജോലിക്ക് ഒരു നേതാവിനെ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍പ്പിന്നെ, സര്‍വ്വാവസ്ഥകളിലും അയാളോടു ചേര്‍ന്നുനില്‍ക്കുന്നു.
അയാളെ അനുസരിക്കുന്നു. ഇവിടെ ഭാരതത്തില്‍ എല്ലാവര്‍ക്കും നേതാവാകണം, അനുസരിക്കാന്‍ ആരുമില്ല. ഏവനും, ആജ്ഞാപിക്കാറുംകുംമുമ്പ് അനുസരിക്കാന്‍ പഠിക്കണം. നമ്മുടെ അസൂയയ്‌ക്ക് അതിരില്ല. ഹിന്ദു എത്ര കേമനാകുന്നുവോ, അത്രയ്‌ക്കു വലുതായിരിക്കും അവന്റെ അസൂയ. അസൂയ ഇല്ലാതാവാനും, നേതാവിനെ അനുസരിക്കാനും പഠിക്കുംവരെ ഹിന്ദുവിനു സംഘടനാശക്തി ഉണ്ടായിരിക്കില്ല.
നാമിപ്പോള്‍ ഇരിക്കുംപോലെ, ആശയറ്റു കുഴഞ്ഞു മറിഞ്ഞ ആള്‍ക്കൂട്ടമായി കൊതിപൂണ്ടും ഒന്നും ചെയ്യാന്‍ കഴിവില്ലാതെയും നമുക്കു തുടരേണ്ടിവരും. ഭാരതത്തിനു യൂറോപ്പില്‍നിന്നു ബാഹ്യപ്രകൃതിയുടെ വിജയം പഠിക്കാനുണ്ട്. യൂറോപ്പിന് ഭാരതത്തില്‍നിന്ന് ആന്തരപ്രകൃതിയുടെ ജയവും പഠിക്കാനുണ്ട്.
അപ്പോള്‍പിന്നെ, ഹിന്ദുവുമില്ല, യൂറോപ്യനുമില്ല- രണ്ടു പ്രകൃതികളെയും ബാഹ്യപ്രകൃതിയെയും ആഭ്യന്തരപ്രകൃതിയെയും, കീഴടക്കിയ മാതൃകാമാനവത്വമാണുണ്ടായിരിക്കുക. മാനവത്വത്തിന്റെ ഒരു മുഖം നാം വികസിപ്പിച്ചു. അവര്‍ വേറൊന്നും. രണ്ടിന്റെയും സംയോഗമാണ് വേണ്ടത്. നമ്മുടെ മതത്തിന്റെ മുദ്രാവാക്യമായ സ്വാതന്ത്ര്യം എന്ന പദത്തിന്, കായികവും മാനസികവും ആദ്ധ്യാത്മികവുമായ മോചനമെന്നാണ് വാസ്തവത്തിലര്‍ത്ഥം.
















