തിരുവനന്തപുരം: സി.വി. രാമന്‍പിള്ളയുടെ അവസാനത്തെ കൃതിയായ രാമരാജ ബഹദൂര്‍ എന്ന നോവല്‍ നാടക രൂപത്തില്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം ഏഴ് എപ്പിസോഡുകളായി ശനി, തിങ്കള്‍ എന്നീ ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യുന്നു.
കേരളത്തിലെ പ്രശസ്തരായ നടീനടന്മാര്‍ അഭിനയിക്കുന്ന ഈ നാടകം സംവിധാനം ചെയ്തത് രാജന്‍ നായരാണ്. ടെലിവിഷന്‍ രൂപാന്തരം മോഹന്‍. ജി വലിയശാല നിര്‍വ്വഹിച്ചിരിക്കുന്നു.
















