ന്യൂദല്‍ഹി: എതിരാളികളുടേയും തങ്ങളെ വിമര്‍ശിക്കുന്നവരുടേയും കമ്പ്യൂട്ടറുകളും ഫോണുകളും യുപിഎ സര്‍ക്കാര്‍ ചോര്‍ത്തിയിരുന്നതായി സൂചന. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രശസ്തി നേടിയ ഒരു ഇറ്റാലിയന്‍ കമ്പനിയുടെ സഹായം മുന്‍കേന്ദ്രസര്‍ക്കര്‍ തേടിയിരുന്നതായുള്ള രേഖകള്‍ പുറത്തായി. വിക്കീലീക്ക്‌സ് പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം.
മുന്‍സര്‍ക്കാരും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും സംസ്ഥാന പോലീസുകളുമാണ് ഹാക്കിംഗ് ടീമിന്റെ സഹായം തേടിയിരുന്നത്.
നിരീക്ഷണങ്ങള്‍ക്കും ചാരപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതില്‍ കുപ്രസിദ്ധ നേടിയ സ്ഥാപനമാണ് ഇറ്റലിയിലെ മിലാനിലുള്ള ഹാക്കിംഗ് ടീം. കേന്ദ്രവും പല കേന്ദ്ര ഏജന്‍സികളും ഇവരുടെ ഉപഭോക്താക്കളായിരുന്നു. ഭീകരരെ നിരീക്ഷിക്കുന്നതിനു പുറമേ ഇത്തരം ഉപകരണങ്ങളും സോഫ്റ്റ് വെയറുകളും സ്വകാര്യവ്യക്തികളെയും എതിരാളികളെയും നിരീക്ഷിക്കാനും ഉപയോഗിക്കാം.
കമ്പ്യൂട്ടറുകളിലും ഫോണുകളിലും ഉപയോഗിക്കാന്‍ കഴിയുന്ന തരം സോഫ്റ്റ്‌വെയറുകള്‍ മിലാനിലെ ഈ കമ്പനി വിതരണം ചെയ്യുന്നുണ്ട്.ഇവരുടെ നൂറു കണക്കിന് ഈ മെയിലുകളാണ് വിക്കീലീക്ക്‌സ് പുറത്തുവിട്ടത്.റിമോട്ട് കണ്‍ട്രോള്‍ വഴി പ്രവര്‍ത്തിക്കുന്ന വി6 എന്ന ചാരപ്രവര്‍ത്തനത്തിനുള്ള സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം ദല്‍ഹിയില്‍ വന്ന് കാണിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലിയിലെ ഭാരത എംബസിയിലെ അറ്റാഷെ വികെ ധീംഗ്ര 2010 ഡിസംബറില്‍ അയച്ച ഇമെയിലും വിക്കീലീക്ക്‌സ് പുറത്തുവിട്ട ഇ മെയിലുകളിലുണ്ട്.ധീംഗ്ര ഹാക്കിംഗ് ടീമിന്റെ സെയില്‍സ് മാനേജര്‍ മാര്‍ക്കോ ബെറ്റീനിക്ക് അയച്ച ഈ മെയിലാണിത്. ഇത് ഭാരത സര്‍ക്കാരിന്റെ ആവശ്യപ്രകാരമായിക്കാം. 2011 മാര്‍ച്ചില്‍ കമ്പനി അധികൃതര്‍ റോ അധികൃരുമായി ബന്ധപ്പെട്ടിരുന്നു. ഇത്തരം ഉപകരണങ്ങള്‍ വാങ്ങിയിരുന്നുവെന്നതിലേക്കുള്ള സൂചനകളാണ് ഇവ.
















