ന്യൂദല്‍ഹി: തമിഴ്‌നാട്-പുതുച്ചേരി മേഖലയുടെ നേവല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജായി കമ്മഡോര്‍ അലോക് ഭട്‌നാഗര്‍ ചുമതലയേറ്റു. കമ്മഡോര്‍ അമര്‍ കെ മഹാദേവന്‍ വിരമിച്ചതിനെത്തുടര്‍ന്നാണിത്.
ചെന്നൈ നേവി ഓഫീസില്‍ ഐ.എന്‍.എസ്. അടയാറില്‍ നടന്ന ആചാരപരമായ പരേഡിലാണ് കമ്മഡോര്‍ അലോക് ഭട്‌നാഗര്‍ സ്ഥാനമേറ്റത്. നേരത്തെ അദ്ദേഹം ന്യൂദല്‍ഹിയില്‍ പ്രതിരോധ മന്ത്രാലയത്തില്‍ ഇന്റര്‍നാഷണല്‍ ഫ്‌ളീറ്റ് റിവ്യൂ പ്രിന്‍സിപ്പല്‍ ഡയറക്ടറായി സേവമനുഷ്ടിച്ചു വരികയായിരുന്നു.
















