Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡിജിറ്റല്‍ ഇന്ത്യ: സാങ്കേതിക വിപ്ലവത്തിന്റെ അനന്ത സാധ്യതകള്‍ ഒരുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2015, 07:41 pm IST
in India

ന്യൂദല്‍ഹി: ഭാരതത്തിന്റെ ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയുടെ ശാക്തീകരണത്തിനും വിജ്ഞാനാധിഷ്ഠിത സമ്പദ് ഘടനയാക്കി മാറ്റുന്നതിനുമുള്ള ബൃഹദ് പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സദ്ഭരണത്തിന്റെ ഗുണങ്ങള്‍ ജനങ്ങളില്‍ നേരിട്ടെത്തിക്കാനുള്ള പരിപാടികളാണ് ഈ പദ്ധതിയില്‍. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ വിവിധ മന്ത്രാലയങ്ങളും, വകുപ്പുകളും ചേര്‍ന്ന് കേന്ദ്ര

ഇലക്‌ട്രോണിക്‌സ് വിവരസാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുക. പ്രധാനമന്ത്രി അധ്യക്ഷനായ  സമിതിയാണ് തലപ്പത്ത്. ഡിജിറ്റല്‍ ഇന്ത്യയുടെ സങ്കല്‍പ്പമനുസരിച്ച് നിലവിലുള്ള എല്ലാ ഇ-ഗവേണന്‍സ് സംരംഭങ്ങളും പുതുക്കിയിട്ടുണ്ട്.

ലക്ഷ്യം: ഇലക്‌ട്രോണിക് സേവനങ്ങള്‍, ഉല്‍പന്നങ്ങള്‍, നിര്‍മ്മാണം, തൊഴിലവസരങ്ങള്‍ എന്നീ മേഖലകളില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള വളര്‍ച്ചയും ഡിജിറ്റല്‍ ഇന്ത്യ ലക്ഷ്യമിടുന്നു. പ്രധാനമായും മൂന്ന് മേഖലകളാണ് ഇതിന്:

1) ഓരോ പൗരനും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം ലഭ്യമാക്കല്‍

2) ഇ-ഗവേണന്‍സും സേവനങ്ങളും അവകാശമാക്കല്‍

3) പൗരന്മാര്‍ക്ക് ഡിജിറ്റല്‍ ശാക്തീകരണം

ബ്രോഡ്ബാന്‍ഡ് ഹൈവേ, മൊബൈല്‍ സേവനങ്ങള്‍ സാര്‍വ്വത്രികമാക്കല്‍, പൊതുജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കല്‍, ഇറക്കുമതി പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള ഇലക്‌ട്രോണിക്‌സ് നിര്‍മ്മാണം, വിവര സാങ്കേതിക വിദ്യാ മേഖലയില്‍ തൊഴിലവസരം എന്നിവ പ്രദാനം ചെയ്യാനും ഡിജിറ്റല്‍ ഇന്ത്യ ലക്ഷ്യമിടുന്നു.

പരിപാടികള്‍: ഈ ദിശയില്‍ ചില സംരംഭങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അവയില്‍ ചിലത്:-

വിവിധ ഏജന്‍സികള്‍ക്ക് പങ്കിടത്തക്ക തരത്തില്‍ രേഖകള്‍ സൂക്ഷിക്കാനുള്ള ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത ഏജന്‍സികള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഇ-രേഖകള്‍ ഇവയുടെ ആധികാരികത ഉറപ്പ് വരുത്തും. ഭരണനിര്‍വഹണത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള മൈഗവ് ഡോട് ഇന്‍ ആണ് മറ്റൊന്ന്. ഇപ്പോള്‍ ഇതിനായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഈ സേവനം മൊബൈല്‍ ഫോണുകളിലും ലഭ്യമാകും. ശുചിത്വ ഭാരതയജ്ഞത്തിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ വ്യക്തികള്‍ക്കും, ഗവണ്‍മെന്റ് സംഘടനകള്‍ക്കും ഉപയോഗിക്കാവുന്ന മൊബൈല്‍ ആപ്പുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ആധാര്‍ പ്രാമാണീകരണത്തിന് ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി രേഖകളില്‍ ഡിജിറ്റല്‍ ഒപ്പ് ചാര്‍ത്താന്‍ ഇ സൈന്‍ സംവിധാനം സഹായിക്കും.

ആശുപത്രികളുടെ സേവനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ലഭ്യമാക്കാന്‍ ഇ-ഹോസ്പിറ്റല്‍ ആപ്‌ളിക്കേഷനും നിലവിലുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും, ഫീസുകളും മറ്റും അടയ്‌ക്കാനും ഡോക്ടറെ കാണാന്‍ സമയം നിശ്ചയിക്കല്‍, പരിശോധനാ ഫലങ്ങള്‍ ഓണ്‍ലൈന്‍ ആയി ലഭ്യമാക്കല്‍, രക്തത്തിന്റെ ലഭ്യത അറിയല്‍ തുടങ്ങിയ സേവനങ്ങള്‍ ഇതു വഴി ലഭ്യമാകും.

കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഒരു കുടക്കീഴില്‍ നല്‍കുന്നതാണ് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍. സ്‌കോളര്‍ഷിപ്പിനായി വിദ്യാര്‍ത്ഥികള്‍  അപേക്ഷ സമര്‍പ്പിക്കുന്നതു മുതല്‍ അതിന്റെ പരിശോധനയും വിതരണവും വരെ ഇതു വഴി നടക്കും.

ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്റെ ഭാഗമായി വന്‍തോതില്‍ രേഖകള്‍ ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കുന്നതിന് രൂപം നല്‍കിയ പദ്ധതിയാണ് ഡിയറ്റ് വൈ എന്നത്.

രാജ്യത്തെ 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളെയും ഹൈ സ്പീഡ് ഡിജിറ്റല്‍ ഹൈവേ വഴി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ഭാരത്‌നെറ്റ്. ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ഉപയോഗിച്ചുള്ള ലോകത്തെ തന്നെ ഏറ്റവും വലിയ ഗ്രാമീണ ബ്രോഡ് ബാന്‍ഡ് കണക്ടിവിറ്റി പദ്ധതിയാണിത്. മുപ്പതുവര്‍ഷം പഴക്കമുള്ള എക്‌സ്‌ചേഞ്ചുകള്‍ക്ക് പകരമായി ബിഎസ്എന്‍എല്‍ നടപ്പാക്കുന്ന പദ്ധതിയാണ് നെക്സ്റ്റ് ജനറേഷന്‍ നെറ്റ്‌വര്‍ക്ക് (എന്‍ജിഎന്‍). ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ച് ശബ്ദം, ഡാറ്റാ, മള്‍ട്ടിമീഡിയ, വീഡിയോ തുടങ്ങിയ ആശയവിനിമയ സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാകും. രാജ്യത്തൊട്ടാകെ  വിപുലമായ തോതില്‍ വൈ-ഫൈ സൗകര്യം ലഭ്യമാക്കാനുള്ള പദ്ധതിക്ക് ബിഎസ്എന്‍എല്‍ തുടക്കമിട്ട് കഴിഞ്ഞു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രാജ്യത്തെ ഇതര ഭാഗങ്ങളിലെ ചെറുപട്ടണങ്ങളിലും ബിസിനസ് പ്രോസ്സസ്സ് ഔട്ട്‌സോഴ്‌സിങ് (ബി.പി.ഒ.) കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള നയത്തിനും അംഗീകാരം നല്‍കിയിട്ടുണ്ട്.

ഈ മേഖലയിലെ ഗവേഷണ വികസന പ്രവര്‍ത്തങ്ങള്‍ ഉല്പന്ന വികസനം എന്നിവയ്‌ക്കായി ഇലക്‌ട്രോണിക് വികസന നിധിക്കും രൂപം നല്‍കിയിട്ടുണ്ട്.

2019 ഓടെ എല്ലാ പഞ്ചായത്തുകളിലും ബ്രോഡ് ബാന്‍ഡ് കണക്ടിവിറ്റി, സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വൈ-ഫൈ സൗകര്യം എന്നവയാണ് ഡിജിറ്റല്‍ ഇന്ത്യയുടെ ലക്ഷ്യം. ഐ റ്റി, ഇലക്‌ട്രോണിക്‌സ്, ടെലികോം മേഖലകളില്‍ നേരിട്ടും അല്ലാതെയും വന്‍തോതിലുള്ള തൊഴിലവസര സൃഷ്ടിയും പദ്ധതി ലക്ഷ്യമിടുന്നു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ വിജയം വഴി  ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ബാങ്കിംഗ് എന്നീ മേഖലകളില്‍ വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ സാധ്യമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

Kerala

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം
Kerala

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

Kerala

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം
India

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.