കൊല്‍ക്കത്ത: കനത്ത മഴയെതുടര്‍ന്ന് പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗിലുണ്ടായ മണ്ണിടിച്ചിലില്‍ 20 പേര്‍ മരിച്ചു. അപകടത്തില്‍ 15 പേരെ കാണാതായി. ഡാര്‍ജിലിംഗ് ജില്ലയിലെ കലിംപോംഗ്, കുര്‍സിയോംഗ് എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.
കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. കനത്തമഴയിലും മണ്ണിടിച്ചിലിലും നിരവധി നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിലില്‍ എന്‍എച്ച് 10, എന്‍എച്ച് 55 എന്നീ റോഡുകള്‍ തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു.
















