ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്ങിന് ഒന്നാന്തരം പണികിട്ടി. പണികൊടുത്തത് ന്യൂയോര്‍ക്ക് ടൈംസും. പിതാക്കന്മാര്‍ പെണ്‍മക്കള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഈ ആഹ്വാനം ന്യൂയോര്‍ക്ക് ടൈംസ് വലിയ പ്രാധാന്യത്തില്‍ നല്‍കുകയും ചെയ്തു.
പക്ഷെ അതില്‍ നല്‍കിയിരിക്കുന്ന ചിത്രം ദിഗ്‌വിജയ് സിങ് തന്നെക്കാള്‍ വളരെയേറെ പ്രായം കുറഞ്ഞ കാമുകിക്ക് ഒപ്പം നില്‍ക്കുന്ന ചിത്രവും. അതിന്റെ അടിക്കുറിപ്പും രസകരം. ദിഗ്‌വിജയ് സിങ്ങും മകളും… കാമുകിക്ക് ഒപ്പമുള്ള ചിത്രം മകള്‍ക്കൊപ്പമെന്ന അടിക്കുറിപ്പോടെ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചത് ഫേസ്ബുക്കില്‍ വൈറലായി.
















