Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മലിനീകരണത്തിന്റെ ശമ്പളം മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2015, 12:45 am IST
in Vicharam

 മാലിന്യം

കേരളം ഇന്ന് സാംക്രമികരോഗങ്ങളുടെ വിഹാരരംഗമായി മാറിയിരിക്കുകയാണ്. പണ്ടെങ്ങും കേട്ടുകേള്‍വിപോലുമില്ലാത്ത പനികളാണ് ഇന്ന് കേരളത്തെ ഗ്രസിക്കുന്നത്.സാധാരണ പനി,അഞ്ചാംപനി,വസൂരിപ്പനി, ടൈഫോയ്ഡ്,ന്യുമോണിയ മുതലായ രോഗങ്ങളാണ് മുന്‍കാലങ്ങളില്‍ ജനങ്ങളില്‍ പടര്‍ന്നിരുന്നത്. ഇന്ന് ചെള്ളുപനി,കുരങ്ങുപനി, കറുത്തപനി മുതലായ വിവിധതരം രോഗങ്ങള്‍ക്ക് കേരളം ആതിഥ്യമരുളുന്നു.ആരോഗ്യകേരളം ഇന്ന് അനാരോഗ്യകേരളം മാത്രമല്ല,മരണത്തുരുത്തുമാകുകയാണ്.

സാക്ഷരത ആരോഗ്യസാക്ഷരതക്ക് പ്രചോദനം നല്‍കുന്നില്ല എന്നതിന്റെ പ്രധാന തെളിവ് കേരളമാണ്. മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുമ്പോഴും ഇവയുടെ ഉപയോഗംവഴി കേരളത്തില്‍ കാന്‍സര്‍ പടരുകയാണ്.ഇപ്പോള്‍ പ്രതിവര്‍ഷം 35,000 പുതിയ കാന്‍സര്‍രോഗികള്‍ കേരളത്തിലുണ്ടാകുന്നു.50 ശതമാനവും വായിലും തൊണ്ടയിലും ശ്വാസകോശത്തിലുമാണ് കാന്‍സര്‍ബാധ. ലോകത്തില്‍ ഏറ്റവുമധികം കാന്‍സര്‍ റേറ്റുള്ള രാജ്യമാണ് ഭാരതം.പുകവലി കാരണം വായിലെ കാന്‍സര്‍ ഏറ്റവുമധികമുള്ളതും കേരളത്തിലാണ്. തൈറോയ്ഡ് കാന്‍സര്‍ തീരപ്രദേശങ്ങളില്‍ പടരുന്നതായും ഒരു ലക്ഷത്തില്‍ 133 പേര്‍ക്ക് കാന്‍സര്‍ ബാധിക്കുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.അതായത് 13.6 ശതമാനം വര്‍ധന. സ്ത്രീകളില്‍ ഗര്‍ഭാശയകാന്‍സറും സ്തനാര്‍ബുദവും സേര്‍വിക്‌സ് കാന്‍സറും വരുന്നുണ്ട്.

ഇതിനുപുറമെയാണ് ഇപ്പോള്‍ കേരളത്തെ വിറപ്പിക്കുന്ന വിവിധതരം പനികള്‍.ഈ പനികള്‍ ബാധിച്ച് 130 മരണങ്ങളാണ് കഴിഞ്ഞ അഞ്ചുമാസത്തില്‍ ഉണ്ടായത്. മിക്കതും കൊതുകുജന്യ രോഗങ്ങള്‍.

കറുത്തപനി പടര്‍ത്തുന്നത് മണല്‍ ഈച്ചകളാണെന്ന് പറയപ്പെടുന്നു.ഇതെല്ലാം അടിവരയിടുന്നത് മലയാളിയുടെ മാലന്യവല്‍കൃത ജീവിതശൈലിയ്‌ക്കാണ്. പണ്ട് ഞാന്‍ ‘ഇന്ത്യന്‍ എക്‌സ്പ്രസി’ല്‍ ടൂറിസത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.അന്ന് വിദേശികള്‍ എന്നോട് പറയാറ് കേരളീയരുടെ ശുചിത്വം അവരെ അത്ഭുതപ്പെടുത്തുന്നുവെന്നാണ്. അതേസമയം, മലയാളികള്‍ക്ക് പാരിസ്ഥിതിക ശുചിത്വത്തെപ്പറ്റി അവബോധംപോലുമില്ലെന്ന് വഴിയരികില്‍ മൂത്രവിസര്‍ജനം ചെയ്യുന്നയാളെ ചൂണ്ടിക്കാണിച്ച് പറഞ്ഞിരുന്നു.

മഴക്കാല രോഗങ്ങള്‍ പടരുന്നത് മാലിന്യം കുന്നുകൂടുമ്പോഴാണ്. മലയാളി മാലിന്യം അയല്‍വാസിയുടെ പറമ്പില്‍ നിക്ഷേപിച്ചോ തോട്ടിലോ റോഡിലോ വലിച്ചെറിഞ്ഞോ ആണ് സ്വന്തം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത്! കക്കൂസ്മാലിന്യം ചിലര്‍ പെരിയാറില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചത് ഒരിക്കല്‍ അധികൃതര്‍ തടഞ്ഞിരുന്നു.സ്വന്തം കുടിവെള്ളംപോലും മലിനമാക്കുന്ന മലയാളിയെ എങ്ങനെ വെറുക്കാതിരിക്കും?തിരുവനന്തപുരത്തെ മാലിന്യസംസ്‌കരണശാലയായ വിളപ്പില്‍ശാലയിലെ മാലിന്യനിക്ഷേപത്തിനെതിരെ അവിടെ ജനങ്ങള്‍ സമരം നടത്തി. ഇതേ പ്രശ്‌നംതന്നെ എറണാകുളത്തെ ബ്രഹ്മപുരത്തും തൃശൂരില്‍ ലാലൂരുമുണ്ട്.ഈ സമരം ചെയ്യുന്നവര്‍ക്ക് മാലിന്യസംസ്‌കരണത്തെപ്പറ്റി അവബോധംകൂടിയതിനാലാണ് അത് തങ്ങളുടെ പരിസരത്ത് വേണ്ട (ചീ േശി ങ്യ ആമരസ്യമൃറ ചകങആ)എന്ന് വിശേഷിപ്പിക്കുന്ന പ്രതികരണം ഉയരുന്നത്.

പണ്ട് കേരളത്തില്‍ മാലിന്യപ്രശ്‌നം ഉണ്ടായിരുന്നില്ല. ഞാന്‍ ജനിച്ച വെങ്ങോലയില്‍ വേനല്‍ക്കാലത്ത് കുളങ്ങളും കിണറുകളും വെള്ളം വറ്റിച്ച് പുതിയ ഉറവയുണ്ടാക്കി വെള്ളത്തിന് വരാന്‍ ഇടംനല്‍കിയിരുന്നു.കുളത്തിലേക്ക് ഉറവകളില്‍ക്കൂടി വെള്ളം ഒലിച്ചുവരുന്നത് നോക്കിയിരിക്കുക കുട്ടിക്കാലത്തെ എന്റെ വിനോദമായിരുന്നു. അന്ന് വീടുകള്‍ക്ക് ചുറ്റും വയലുകളും തോടുകളും മറ്റും ഉള്ളതിനാല്‍ തേവിയ വെള്ളം അതില്‍ക്കൂടി പുറത്തേക്കുപോകും. അന്ന് ഷാംപൂ ഒന്നും വെങ്ങോലയിലില്ല. ഞങ്ങള്‍ കുറുന്തോട്ടി താളി, വെള്ളില താളി, ചെമ്പരത്തി താൡ നങ്ങേലിതാളി മുതലായവ ഉപയോഗിച്ചാണ് ദിവസവും കുളത്തില്‍ മുങ്ങിനീന്തി തിമിര്‍ത്ത് കുളിച്ചിരുന്നത്. ഇഞ്ചയും സോപ്പും ഉപയോഗിച്ചാലും കുളത്തില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നതിനാലും പുതിയ വെള്ളം വന്നുചേരുന്നതിനാലും മലിനീകരണമില്ല.

വേനലായാല്‍ പറമ്പ് മുഴുവന്‍ അടിച്ച് കരിയിലയും ചപ്പും ചവറും എല്ലാംകൂടി തീയിടുമായിരുന്നു. സന്ധ്യക്ക് അതിന് തീയിടാന്‍ പോകാന്‍ ഞാന്‍ ശാഠ്യംപിടിക്കുമായിരുന്നു. ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ച് കത്തിച്ചാല്‍ പതുക്കെ പടര്‍ന്ന തീ ആളിക്കത്തുന്നതു കാണാന്‍ രസമായിരുന്നു. അതിന്റെ ചാരമാണ് നെല്ലില്‍ പാറ്റിയിരുന്ന്.(പാറ്റല്‍-വിതറുന്നത് എന്നതിന്റെ ഗ്രാമ്യപ്രയോഗം). അന്ന് ആരോഗ്യം നശിപ്പിക്കുന്ന കീടനാശിനികളില്ല.

ഇന്ന് വയലുകള്‍ അപ്രത്യക്ഷമായി.80 ശതമാനം വയലുകള്‍ ഉണ്ടായിരുന്നത് 40 ശതമാനമായി.ആളുകള്‍ നാട്ടില്‍നിന്ന് പട്ടണങ്ങളിലേക്ക് താമസം മാറ്റി. വയലുകള്‍ കോര്‍പ്പറേറ്റുകള്‍ നികത്തി, ബഹുനിലകെട്ടിടങ്ങളും ഫാക്ടറികളും സ്ഥാപിച്ചു. കുന്നുകള്‍ ഇടിച്ചാണ് വയലുകള്‍ നികത്തിയത്.ഇതോടെ ജലസ്രോതസ്സുകള്‍ അപ്രത്യക്ഷമായി എന്നുമാത്രമല്ല നഗരങ്ങളില്‍ മലിനീകരണം കൂടുകയും ചെയ്തു. ഫാക്ടറികള്‍ വെങ്ങോലയില്‍ വന്നപ്പോള്‍ കുടിവെള്ളത്തിനുപോലും ചോരയുടെ നിറമായി.

പുരോഗമനം എന്നതിനെ മലിനീകരണം എന്നുകൂടി പരിഭാഷപ്പെടുത്തുന്നു മലയാളികള്‍. അതോടെ അവരുടെ ഇല്ലംനിറ, കതിര്‍ അറുത്ത് അറയില്‍വയ്‌ക്കുക മുതലായ ചടങ്ങുകള്‍ അപ്രത്യക്ഷമായി. ഇന്ന് ഇല്ലംനിറ ഗുരുവായൂരില്‍ മാത്രമാണ് നടക്കുന്നത്.80 ശതമാനം കൃഷിയിടങ്ങള്‍ ഇല്ലാതായിരിക്കുന്നു.കുന്നുകളും മലകളും നിരന്നപ്പോള്‍ കുടിവെള്ളസംഭരണം (ഞലരവമൃഴല) ഇല്ലാതായി. പച്ചപ്പാടങ്ങളും നെല്‍ക്കുരുവികളും തുമ്പികളും എല്ലാം ഇന്ന് പഴമക്കാരുടെ ഓര്‍മ്മകളില്‍ മാത്രം. കോള്‍കൃഷി, പൊക്കാളികൃഷി എല്ലാം എവിടെ?കേരളത്തിലെ ജൈവവ്യവസ്ഥ നശിക്കുകയും പരിസ്ഥിതി അവബോധം അപ്രത്യക്ഷമാവുകയും ചെയ്തു.

ഇതിന്റെയൊക്കെ അനന്തരഫലമാണ് ഈ വിവിധതരം പനികള്‍.പരിസരശുചിത്വമോ ഭക്ഷണശുചിത്വമോ ഒന്നും ഇല്ലാതെ മലയാളി കൊതുകുകള്‍ക്കും ചാഴികള്‍ക്കുമെല്ലാം കീഴടങ്ങിയപ്പോള്‍ കുരുങ്ങുപനിയും ഡെങ്കിപ്പനിയും ചെള്ളുപനിയും പക്ഷിപ്പനിയും കറുത്തപനിയും എല്ലാം നമ്മെ ബാധിക്കുന്നു.

കേരളത്തില്‍ യമധര്‍മ്മന് വിഹാരരംഗമൊരുക്കി റോഡപകട മരണനിരക്കും വര്‍ധിക്കുകയാണല്ലോ. കേരളത്തില്‍ 4,43,001 വാഹനാപകടങ്ങളില്‍ കഴിഞ്ഞവര്‍ഷം മരിച്ചത് 1,37,423 പേരാണ്. ഇതിന്റെ ഇരകള്‍ 20 നും 35 നും മധ്യേയുള്ള, സ്വന്തം കുടുംബങ്ങള്‍ക്ക് അത്താണിയാകുന്നവരാണ്. നല്ല ഡ്രൈവിംഗ് രീതിയുടെ അഭാവം, ടൂവീലറുകളുടെ കടന്നുകയറ്റം, അമിതവേഗം, റോഡിന്റെ ശോച്യാവസ്ഥ, മദ്യപിച്ചുള്ള വാഹനമോടിക്കല്‍, ഹെല്‍െമറ്റില്ലാതെ വാഹനമോടിക്കല്‍ ഇവയെല്ലാംകൂടി 2014 ല്‍ 35215 റോഡപകടങ്ങളില്‍ 4258 പേര്‍ മരിച്ചു. ഇതില്‍ 8911 അപകടങ്ങളും നാഷണല്‍ ഹൈവേകളിലാണ്.

സാക്ഷരകേരളത്തില്‍ ആത്മഹത്യാപ്രവണതയുംകൂടിയുണ്ടോ?അല്ലെങ്കില്‍ എന്തുകൊണ്ട് സ്വയംകൃതനാര്‍ത്ഥങ്ങളായ മലിനീകരണവും മദ്യോപയോഗവും പുകവലിയും അനാരോഗ്യകരമാണെന്നറിഞ്ഞിട്ടും അവ തുടരുന്നു? കവി കുറ്റിപ്പുറത്ത് കേശവന്‍നായര്‍ എഴുതിയതുപോലെ:

”നാട്യപ്രധാനം നഗരം ദരിദ്ര്യം

നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം

കാട്ടിനകത്തോ കടലിനകത്തോ

കാട്ടിതരുന്നു വിധി രത്‌നമെല്ലാം”

പരശുരാമനും പ്രകൃതിയും അനുഗ്രഹിച്ച് നല്‍കിയ പ്രകൃതിരമണീയവും വിഭവസമൃദ്ധവുമായ കേരളത്തെ പണത്തിനോടുള്ള ആര്‍ത്തിമൂത്ത് കൃഷിക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെച്ച്, ഗ്രാമങ്ങള്‍ നഗരങ്ങളായി മാറി, ക്രിമിനലുകള്‍ക്ക് വിഹാരരംഗമൊരുക്കി, പെണ്‍വാണിഭത്തിന് കളമൊരുക്കി. ഇപ്പോള്‍ നഗരവാസികള്‍ തള്ളുന്ന മാലിന്യം ഉല്‍പാദിപ്പിക്കുന്ന കൊതുകുജന്യരോഗങ്ങളാല്‍ ഗ്രാമങ്ങള്‍ ആക്രമിക്കപ്പെടുന്നു. ഇതെല്ലാം സ്വയംകൃതനാര്‍ത്ഥമല്ലേ?

േകരളത്തില്‍ മിക്കവാറും എല്ലാവരും അഭ്യസ്തവിദ്യരാണ്.ധാരാളം പ്രവാസികളുള്ള നാടാണ്.സ്വന്തം നാടിനെയും വീടിനെയുംപറ്റിയുള്ള ഗൃഹാതുരത്വമുള്‍ക്കൊള്ളാന്‍ അവധിക്ക് നാട്ടില്‍ പാഞ്ഞെത്തുന്ന ഇവര്‍പോലും വീട്ടുകാര്‍ക്ക് പാരിസ്ഥിതിക അവബോധം ഉണ്ടാക്കാന്‍ ശ്രമിക്കുകയോ കൊതുകുജന്യരോഗങ്ങള്‍ക്ക് അതാണ് പരിഹാരമെന്ന് ഉല്‍ബോധിപ്പിക്കുകയോ ചെയ്യുന്നില്ല.

പരശുരാമക്ഷേത്രത്തെ ഇപ്രകാരം മാലിന്യതലസ്ഥാനമാക്കുന്നത് ആരുടെ സംസ്‌കാരമാണ്?കേരളത്തില്‍ ഇനിയും അനേകം സ്വകാര്യ ആശുപത്രികള്‍ ഉയരാന്‍ സാധ്യതയുണ്ട്.സര്‍ക്കാര്‍ ആശുപത്രികള്‍ ജനസേവനത്തിനല്ല, മലിനീകരണത്തിലാണ് ശ്രദ്ധിക്കുന്നത് എന്നത് ആലപ്പുഴ മെഡിക്കല്‍ കോളേജ് പരിസരം സ്ഥിരീകരിക്കുന്നു.ആരോഗ്യസംരക്ഷകരെന്ന് ഉല്‍ഘോഷിക്കുന്നവര്‍ക്കുപോലും ആരോഗ്യവീക്ഷണം ഇല്ലാതെ വരുമ്പോള്‍ കേരളം രോഗാതുരമാകുന്നു. ഡോക്ടര്‍മാരുടെ കീശയുടെ കനം കൂട്ടുവാന്‍ ഇത് സഹായിക്കുന്നുവെന്ന തിരിച്ചറിവും മലയാളിക്കില്ല. ഇല്ലാത്ത രോഗത്തിന്, അല്ലെങ്കില്‍ ഭാവനയില്‍ ഉണ്ടെന്ന് വിചാരിക്കുന്ന രോഗത്തിന് ശാന്തിതേടി ആശുപത്രിക്യൂവില്‍ നില്‍ക്കുമ്പോള്‍പോലും ഈ രോഗങ്ങളുടെ മൂലകാരണം തങ്ങളുടെ പരിസ്ഥിതിവിനാശ ചെയ്തികളാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. മാലിന്യസംസ്‌കരണത്തിന് ഏറ്റവും നല്ല സംവിധാനങ്ങള്‍ നിലവിലുണ്ട്. അത് ജനവാസം കുറഞ്ഞ സ്ഥലങ്ങളില്‍ നിര്‍മ്മിക്കുക,ചുറ്റും ബഫര്‍സോണ്‍ ഒരുക്കുക മുതലായവ ചെയ്ത് മാലിന്യനിര്‍മാര്‍ജനം ഉറപ്പാക്കാം.

എന്തിനും ഏതിനും കമ്മറ്റിയെ നിയമിക്കുന്ന സര്‍ക്കാരും പരിസ്ഥിതിവിനാശകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരു കമ്മറ്റിയും രൂപീകരിക്കുന്നില്ല. എന്തിന് പരിസ്ഥിതി സംരക്ഷണം? ശബരിനാഥ് ജയിച്ചാല്‍ മതിയായിരുന്നല്ലോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.