ന്യൂദല്‍ഹി: ഫ്രാന്‍സ്എയര്‍ബസ് ഡിഫന്‍സ് ആന്റ്‌സ്‌പേസ് കമ്പനി സിഇഒ ബേണ്‍ഹാര്‍ഡ്‌ഗെര്‍ബര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. രാജ്യത്തെ പ്രതിരോധ, വ്യോമയാന, ബഹിരാകാശരംഗത്തെ വിവിധ പദ്ധതികളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ഫ്രാന്‍സിലെ ടൂളുസിലുള്ള എയര്‍ബസ്സിന്റെ നിര്‍മ്മാണകേന്ദ്രം പ്രധാനമന്ത്രി സന്ദര്‍ശിച്ചത് അനുസ്മരിച്ച ബെണ്‍ഹാര്‍ട്‌ഗെര്‍ബര്‍ട്ട് മോദിയുടെ സന്ദര്‍ശനം ഏറെ അനുകൂലമായ സാഹചര്യവും താല്‍പ്പര്യവുമാണ് സൃഷ്ടിച്ചതെന്ന് പറഞ്ഞു.
പ്രാദേശിക പങ്കാളിത്തത്തോടെ “മേയ്‌ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ ഭാഗമാവാനുള്ള താല്‍പര്യവും അദ്ദേഹം പ്രധാനമന്ത്രിയെഅറിയിച്ചു. എയര്‍ബസിന്റെ താല്‍പര്യത്തെ പ്രധാനമന്ത്രി സ്വാഗതംചെയ്തു.
















