കൊച്ചി:കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ പുതിയ ബെംഗളൂര്‍ ബസ് സര്‍വ്വീസ് ആരംഭിച്ചു. നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമേയാണിത്.
എറണാകുളത്ത് നിന്ന് ബെംഗളൂരിലേക്ക് രാത്രി 8.07 നും- ബെംഗളൂരില്‍ നിന്ന് രാത്രി 9.17 ന് എറണാകുളത്തേക്കുമാണ് സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. ആറ് എമര്‍ജന്‍സി വാതിലുകളുള്ള ഈ ബസ്സില്‍ അപകടസമയത്ത് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്ന പ്രത്യേക വീഡിയോയും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
ബസ്സിനുള്ളില്‍ എന്ത് നടക്കുന്നു എന്ന് ക്രോസ് സര്‍ക്യൂട്ട് മുഖേന റിക്കോര്‍ഡ് ചെയ്യപ്പെടും. അതു വനിതകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം പ്രധാനം ചെയ്യുമെന്ന് കോര്‍പ്പറേഷന്റെ പത്രക്കുറിപ്പില്‍ പറയുന്നു. ഇന്ന് മുതല്‍ ബസ്സിന്റെ ചാര്‍ജില്‍ 20 ശതമാനം കുറുവുവരുത്തിയിട്ടുണ്ട്. എന്നാല്‍ വെള്ളി, ശനി ഞായര്‍ ദിവസങ്ങളില്‍ ഇത് ബാധകമല്ല.
















