മുംബൈ: മാഗി ന്യൂഡില്‍സ് കയറ്റുമതി ചെയ്യുന്നതിന് വിലക്കില്ലെന്ന് മുംബൈ ഹൈക്കോടതി. എന്നാല്‍ രാജ്യത്തിനകത്തെ മാഗി നിരോധനം തുടരുമെന്ന് കോടതി പറഞ്ഞു. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അഥോറിറ്റിയുടെ വിലക്കിനെതിരേ നെസ്്‌ലെ സമര്‍പ്പിച്ച ഹര്‍ജിയുടെ വാദത്തിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഉല്‍പ്പന്നം സുരക്ഷിതമാണെന്ന് നെസ്‌ലെയ്‌ക്ക് ഉറപ്പുണ്ടെങ്കില്‍ എന്തുകൊണ്ട് കയറ്റുമതി ചെയ്യുന്നില്ലെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അഥോറിറ്റി അഭിഭാഷകന്‍ വ്യക്തമാക്കി. മറ്റൊരു രാജ്യത്തും തങ്ങളുടെ ഉല്‍പ്പന്നത്തെക്കുറിച്ച് പരാതി ഇല്ലെന്ന് നെസ്്‌ലെ പറഞ്ഞു. ബ്രിട്ടന്‍, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങി ഒട്ടനവധി രാജ്യങ്ങളില്‍ ഉല്‍പ്പന്നം വിറ്റഴിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ മുപ്പത് വര്‍ഷമായി കമ്പനി മാഗി ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കിലും ഫാക്ടറികളില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ഗുണനിലവാരം ഉറപ്പുവരുത്താനുളള നടപടികളും കര്‍ശനമായി പാലിക്കുന്നില്ലെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അഥോറിറ്റി ചൂണ്ടിക്കാട്ടി. കേസ് വീണ്ടും 14 ന് പരിഗണിക്കും. വിപണിയില്‍ അവശേഷിക്കുന്ന പായ്‌ക്കറ്റുകള്‍ തിരിച്ചെത്തിച്ച് കത്തിച്ചുകളയുന്ന പ്രവര്‍ത്തനം തുടരുകയാണെന്ന് നെസ്‌ലെ കോടതിയില്‍ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ച മാഗി സാമ്പിളുകളില്‍ അളവിലധികം ചെമ്പിന്റെയും മോണോസോഡിയം ഗ്ലൂട്ടാമേറ്റിന്റെയും സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂണ്‍ അഞ്ചിന് രാജ്യത്ത് മാഗി ന്യഡില്‍സിന് വിലക്കേര്‍പ്പെടുത്തിയത്.
വിലക്കിനെ സാധൂകരിച്ച് അറുപത് പേജുകള്‍ വരുന്ന സത്യവാങ്മൂലം ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അഥോറിറ്റി ശനിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
















