ന്യൂദല്‍ഹി: കര്‍ണ്ണാടകത്തിലെ സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡി.കെ. രവിയുടെ ദുരൂഹ മരണം സംബന്ധിച്ച് സിബിഐ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോളാര്‍ എംപിയുമായ കെ.എച്ച്. മുനിയപ്പ, കോളാര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ആ. വാര്‍ത്തൂര്‍ പ്രകാശ് എന്നിവരെ ചോദ്യം ചെയ്തു. മണല്‍ മാഫിയയയെ നിരന്തരം എതിര്‍ത്തിന് അവര്‍ രവിയെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം. മാര്‍ച്ച് പതിനാറിനാണ് രവിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാഫിയകളെ സഹായിച്ചിരുന്ന ഇരുവരും രവിയുമായി നിരന്തരം വഴക്കുണ്ടായിരുന്നതായി സിബിഐക്ക് വിവരം ലഭിച്ചിരുന്നു. 2013 ഒക്‌ടോബര്‍ മുതല്‍ 2014 സപ്തംബര്‍ വരെ കോളാറിലെ ഡപ്യൂട്ടി കമ്മീഷണറായിരുന്നു രവി. ഖനന മാഫിയകള്‍ക്കും ഭൂമി കൈയേറ്റക്കാര്‍ക്കും എതിരെ ശക്തമായ നടപടി എടുത്തിരുന്ന രവി അവരുടെ കണ്ണിലെ കരടായിരുന്നു. രവിയെ കോളാറില്‍ നിന്ന് കെട്ടുകെട്ടിക്കുമെന്ന് മുനിയപ്പയും പ്രകാശും ഭീഷണി മുഴക്കിയിരുന്നു.
















