Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2015, 10:54 pm IST
in Travel

പത്തനംതിട്ട ജില്ലയില്‍ ഓമല്ലൂര്‍ പഞ്ചായത്തിലാണ് ചിരപുരാതനമായ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം. പടിഞ്ഞാറോട്ടുദര്‍ശനമുള്ള അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പ്രകൃതിസൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന ഓമല്ലൂര്‍ ഗ്രാമം.  ഓമനത്തമുള്ള ഗ്രാമം എന്നാണ് അര്‍ത്ഥം. ഓമല്‍ – ഊരു എന്നര്‍ത്ഥത്തില്‍ ഓമല്ലൂര്‍ എന്ന് ഈ സ്ഥലത്തിന് പേരുണ്ടായി എന്ന് പഴമ. റോഡരുകില്‍ പടിഞ്ഞാറും വടക്കുമായി ശിരസ്സുയര്‍ത്തി നില്‍ക്കുന്ന രണ്ടു ഗോപുരങ്ങള്‍. പടിഞ്ഞാറേ ഗോപുരത്തോടു ചേര്‍ന്ന വലിയ നടശ്ശാല.  ശബരിമല തീര്‍ത്ഥാടകരുടെ വിശ്രമത്താവളവുമാണ് ഇവിടം. ചുറ്റമ്പലത്തിനോട് ചേര്‍ന്നും മൂന്ന് ഗോപുരങ്ങളുണ്ട്. അതില്‍ കിഴക്കേ ഗോപുരം തുറക്കാറില്ല.

വിളക്കുകളില്‍ അലംകൃതമായ ചുറ്റമ്പലം. അതിന് താഴെ പുരാണ കഥാഭാഗങ്ങള്‍ കൊത്തിവച്ചിരിക്കുന്നു. അകക്ക് കടന്നാല്‍ അംബരചുമ്പിയായി നില്‍ക്കുന്ന കൊടിമരം. അരനൂറ്റാണ്ടിലധികം പഴക്കമുള്ള പൊന്നിന്‍ കൊടിമരം. ചെമ്പുമേഞ്ഞ ചതുരാകൃതിയിലുള്ള ശ്രീകോവില്‍. അതിനുള്ളില്‍ ഇരുന്നരുളുന്ന ശ്രീ രക്തകണ്ഠസ്വാമി. പടിഞ്ഞാറോട്ട് ദര്‍ശനം. പ്രത്യേകം രൂപമില്ലാത്ത ശിലാവിഗ്രഹം. തിരിച്ചറിയാന്‍ കഴിയാത്ത മൂര്‍ത്തിയെന്നും അതല്ല, ശാസ്താവെന്നും പറയപ്പെടുന്നു. കൂടാതെ ബ്രഹ്മവിഷ്ണു മഹേശ്വരന്മാരുടെ സാന്നിധ്യമുണ്ടെന്നുമാണ് വിശ്വാസം. കന്നിമൂലയില്‍ ഗണപതിയും നാലമ്പലത്തിനകത്ത് ശിവനും പുറമെ നാഗരാജാവും നാഗയക്ഷിയും, യക്ഷിയും മുഹൂര്‍ത്തി വസൂരിമാല തുടങ്ങിയ പ്രതിഷ്ഠകളുമുണ്ട്. ശ്രീകോവിലിന്റെ തൊട്ടുമുന്നിലായി സമചതുരാകൃതിയിലുള്ള ഒരു മണ്ഡപവുമുണ്ട്.  മൂന്നുനേരമാണ് പൂജ. ശാസ്താപൂജയെന്ന് സങ്കല്പം. ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിനായി നടത്തിവരുന്ന ചതുശ്ശതമാണ് പ്രധാന വഴിപാട്.

മണ്ഡലകാലം ഓമല്ലൂരില്‍ ഉത്സവകാലമാണ്. ഇതുവഴി ഇടവിടാതെ കടന്നുപോകുന്ന വാഹനങ്ങളും അതില്‍ നിന്നും ഉയരുന്ന ശരണാരവങ്ങളുംകൊണ്ട് പവിത്രമാകുന്ന നാളുകള്‍ ഇവിടെ വിശേഷമാണ്. ശബരിമലയിലെ തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ ഘോഷയാത്ര ഇതുവഴി കടന്നുപോകുമ്പോള്‍ ഓമല്ലൂര്‍ ക്ഷേത്രത്തില്‍ വിശ്രമിക്കും. അപ്പോള്‍ ഇവിടെ മറ്റൊരു ഉത്സവത്തിന്റെ പ്രതീതി.

വൃശ്ചികമാസത്തിലെ ഉത്രത്തിന് അന്നദാനം. ഇത് ഓമല്ലൂരിലെ ഉത്രസദ്യ എന്നറിയപ്പെടുന്നു. കൂടാതെ നവരാത്രിയും ശിവരാത്രിയും ആയില്യപൂജയും നടക്കാറുണ്ട്. മേടമാസത്തിലാണ് ഓമല്ലൂരിലെ പ്രസിദ്ധമായ ഉത്സവം. ഭഗവാന്റെ തിരുനാളായ ഉത്രംനാളില്‍ കൊടിയേറി പത്തുദിവസമാണ് ഈ മഹോത്സവം. ദേവസാന്നിധ്യം ആദ്യമുണ്ടായ അച്ചന്‍കോവില്‍ ആറിന്റെ കടവിലാണ് ആറാട്ട്. ആറാട്ടുദിവസം ഘോഷയാത്രയും നൂറുകണക്കിന് അന്‍പൊലിയും നിറപറയുമുണ്ടാകും. ആറാട്ടിന്റെ തിരിച്ചുവരവിന് നിരവധി ഗജവീരന്മാരുടെ അകമ്പടിയും നൂറുകണക്കിന് തീവെട്ടികളുടെ തിളക്കമാര്‍ന്ന ദീപശോഭയും നിരക്കുമ്പോള്‍ കാണികളായ പതിനായിരങ്ങളുടെ ഉള്ളില്‍ ആത്മഹര്‍ഷമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.