ഉന്നാവൊ: ഉത്തര്‍പ്രദേശ് മന്ത്രി അസംഖാനെ വെല്ലുവിളിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്. ‘ജയ് ശ്രീരാം’ മന്ത്രം ഉച്ചരിക്കാന്‍ ധൈര്യമുണ്ടോയെന്ന് അസംഖാനോട് സാക്ഷി മഹാരാജ് ചോദിച്ചു. യോഗി ആദിത്യനാഥിനോട് നമാസ് നടത്താന്‍ നിര്‍ദേശിച്ചതിനുള്ള മറുപടിയായാണ് സാക്ഷി മഹാരാജിന്റെ വെല്ലുവിളി.
ഭാരത സംസ്‌കാരമനുസരിച്ച് അള്ളായും ഈശ്വരനും ഒന്നാണ്. നമാസ് അര്‍പ്പിക്കുന്നതിനോ അള്ളാഹു അക്ബര്‍ എന്നുച്ചരിക്കുന്നതിനോ ഇവിടെ ആര്‍ക്കും മടിയില്ല- മഹാരാജ് പറഞ്ഞു. സൂര്യനമസ്‌കാരത്തെ എതിര്‍ക്കുന്നവര്‍ കടലില്‍ ചാടണമെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരേയാണ് അസംഖാന്‍ രംഗത്തെത്തിയത്.
നമാസ് നടത്തിയാല്‍ ആദിത്യനാഥിന്റെ മനസ് നേര്‍വഴിക്ക് നയിക്കപ്പെടുമെന്നും അസംഖാന്‍ പറഞ്ഞിരുന്നു.
















