ലണ്ടന്‍:ഭാരതത്തിന്റെ ഭരണഘടനാ ശില്പിയായ ഡോ.ബി.ആര്. അംബേദ്കര്‍ 1920കളില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തില്‍ താമസിച്ചിരുന്ന 40 കോടി രൂപ വിലമതിക്കുന്ന വീട് ഭാരതം ഏറ്റെടുക്കാനൊരുങ്ങുന്നു.
വടക്കേ ലണ്ടനിലെ ചാല്ക് ഫാം മേഖലയിലെ 10 കിങ് ഹെന്റീസ് റോഡില്‍ വീട് ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. ലണ്ടന്‍ സ്ക്കൂള് ഓഫ് എക്കണോമിക്സില്‍ പഠിക്കുമ്പോഴാണ് 1921-22 വര്‍ഷങ്ങളില്‍ അംബേദ്കര്‍ ഇവിടെ താമസിച്ചത്.
ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുതിര് ഭാരത ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാര്‍ വസ്തു ഏറ്റെടുക്കുവാന്‍ തീരുമാനമെടുത്തതുമുതല്‍ ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഭാരതീയര്‍ക്ക് ഇതൊരു ചരിത്രമുഹൂര്‍ത്തമാണ്. ഇത് വെറുമൊരു വീടല്ല. മുഴുവന്‍ ഭാരതീയരുടെയും വികാരമാണെന്ന് മഹാരാഷ്ട്ര സാമൂഹ്യനീതി മന്ത്രി രാജ്കുമാര് ബാഡോള് കഴിഞ്ഞ ഏപ്രിലില്‍ ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞിരുന്നു. ഇദ്ദേഹത്തെകൂടാതെ മന്ത്രി ദിലീപ് കാമ്പിള്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉജ്ജ്വല്‍ യുക്കെ എന്നീ മൂന്നംഗസംഘമാണ് ഇതിനായി ലണ്ടനിലെത്തിയിരുന്നത്.
ലണ്ടന്‍ സ്ക്കൂള് ഓഫ് എക്കണോമിക്സില്‍ അംബേദ്കര്‍ ചെയര്‍ ആരംഭിക്കുന്നതിനും രണ്ട് ഭാരതീയ വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്കോളര്‍ഷിപ്പ് നല്‍കുന്നതിനും നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. 30-40 കോടി രൂപയാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ എസ്റ്റിമേറ്റിട്ടിരുന്നത്.ഈ കെട്ടിടം നിലവില്‍ ‘ഡോ. ബീമാറാവു അംബേദ്കര്‍ ഭാരത സാമൂഹ്യ നീതിയുടെ നായകന്’ എന്ന നിലയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
അത്യാവശ്യം അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുവാനാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉദ്യേശിക്കുന്നത്. 2050 സ്ക്വയര്‍ ഫീറ്റില്‍ മൂന്ന് നിലകളിലായുള്ള ഈ കെട്ടിടം വാങ്ങുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി ഫഡ്നവീസും മന്ത്രിസഭയും ഫെബ്രുവരിയില്‍ അംഗീകാരം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: