Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലളിത് മോഡി വിഷയത്തില്‍ ഇടപെട്ടത് മാനുഷിക പരിഗണന: സുഷമാ സ്വരാജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2015, 09:32 pm IST
in India

ന്യൂദല്‍ഹി: ബ്രിട്ടീഷ് സര്‍ക്കാരിനോട് യാത്രാ രേഖകള്‍ നല്‍കണമെന്ന ലളിത് മോഡിയുടെ അപേക്ഷയില്‍ ഇടപെട്ടത് മാനുഷീക പരിഗണന വെച്ച് മാത്രമാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. അര്‍ബുദ ബാധിതയായ ഭാര്യയുടെ ശസ്ത്രക്രിയയ് ക്കായി പോര്‍ച്ചുഗലില്‍ പോകാനാണ് ലളിത് മോഡി യാത്രാ രേഖകള്‍ ആവശ്യപ്പെട്ടതെന്നും മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇത് സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മറുപടി.

ശസ്ത്രക്രിയയ്‌ക്ക് സമ്മതപത്രം ഉള്‍പ്പെടെയുള്ള പേപ്പറുകള്‍ ഒപ്പിട്ടു നല്‍കാന്‍ തന്റെ സാന്നിദ്ധ്യം ആവശ്യമാണെന്നാണ് ലളിത് മോഡി വ്യക്തമാക്കിയിരുന്നു. 2014 ജൂലൈയിലാണ് ഇതുമായി ബന്ധപ്പെട്ട് ലളിത് മോഡിയുമായി ആശയവിനിമയം നടത്തിയത്.

രേഖകള്‍ വിട്ടു നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയ്യാറായിരുന്നതായും എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തെ ബാധിക്കുമെന്ന യുപിഎ സര്‍ക്കാരിന്റെ ഭീഷണിക്ക് മുന്നില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനം മാറ്റുകയായിരുന്നുവെന്നും ലളിത് മോഡി അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് മാനുഷീക പരിഗണന വെച്ച് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷണറോട് നിര്‍ദ്ദേശിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

ഇത്തരമൊരു സാഹചര്യത്തില്‍ ഒരു ഇന്ത്യന്‍ പൗരന്റെ യാത്രാ രേഖകള്‍ വിട്ടു നല്‍കുന്നത് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തെ ബാധിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും സുഷമാ സ്വരാജ് ട്വിറ്ററില്‍ പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം വിഷയത്തില്‍ ലളിത് മോഡിക്ക് അനുകൂലമായി ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചതും സുഷമാ സ്വരാജ് ചൂണ്ടിക്കാട്ടി.

പാസ്‌പോര്‍ട്ട് തടഞ്ഞുവെയ്‌ക്കാനുളള യുപിഎ സര്‍ക്കാരിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും പൗരന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണിതെന്നുമായിരുന്നു ഹൈക്കോടതി വിധിയെന്നും മന്ത്രി പറഞ്ഞു. ഐപിഎല്‍ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്നാണ് ലളിത് മോഡി ബ്രിട്ടനിലേക്ക് കടന്നത്.

ലളിത മോഡിക്കെതിരായ കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉള്‍പ്പടെ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യാത്രാ രേഖകള്‍ വിട്ടുകൊടുക്കാന്‍ ഇടപെട്ടതിനെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചത്.

സുഷമാ സ്വരാജിന്റെ പ്രസ്താവന

ഭാര്യ കാന്‍സര്‍ ബാധിതയാണെന്നും ആഗസ്ത് 4ന് പോര്‍ച്ചുഗലില്‍ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണെന്നും അറിയിച്ച്  2014 ജൂലൈ മാസത്തില്‍ ലളിത് മോദി എന്നോട് സംസാരിച്ചിരുന്നു. അനുമതി പത്രത്തില്‍ ഒപ്പുവെയ്‌ക്കുന്നതിനായി താനവിടെ എത്തേണ്ടതുണ്ടെന്ന് ലളിത് മോദി എന്നോട് പറഞ്ഞു.

യാത്രാനുമതിക്കായി ലണ്ടനിലെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ യാത്രാനുമതി നല്‍കുന്നതിനായി തയ്യാറാണെന്നും ലളിത് മോദി അറിയിച്ചു. എന്നാല്‍ ഭാരത-യുകെ നയതന്ത്രബന്ധത്തെ ബാധിക്കുമെന്നും ലളിത് മോദിക്ക് പുറത്തേക്ക് പോകുന്നതിന് അനുമതി നല്‍കരുതെന്നുമുള്ള മുന്‍യുപിഎ സര്‍ക്കാരിന്റെ നിലപാടാണ് പ്രശ്‌നമെന്നും ലളിത് മോദി പറഞ്ഞു.

ഇക്കാര്യം കണക്കിലെടുത്ത താന്‍, മനുഷ്യത്വത്തിന്റെ പേരില്‍ ബ്രിട്ടന്റെ നിയമമനുസരിച്ച് ലളിത് മോദിയുടെ അപേക്ഷ പരിഗണിക്കണമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണറോട് അഭിപ്രായപ്പെട്ടു. ലളിത് മോദിക്ക് യാത്രാനുമതി നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിക്കുന്നതില്‍ ഭാരതത്തിന് എതിര്‍പ്പില്ലെന്നും അറിയിച്ചു.

ബ്രിട്ടീഷ് എംപി കെയ്ത് വാസ് തന്നെ വിളിച്ചപ്പോഴും താന്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുമായി സംസാരിച്ചിട്ടുണ്ടെന്നും ഇത്തരത്തിലുള്ള അടിയന്തിര സാഹചര്യത്തില്‍ മനുഷ്യത്വത്തിന്റെ പേരില്‍ ഒരു ഭാരത പൗരനെ സഹായിക്കുന്നത് ഇരു രാജ്യങ്ങളുടേയും ബന്ധത്തെ ബാധിക്കില്ലെന്നും വാസിനോട് പറഞ്ഞു.

ഇതിനു കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ദല്‍ഹി ഹൈക്കോടതി ലളിത് മോദിയുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ച നടപടി റദ്ദാക്കിയിരുന്നു. ജ്യോതിര്‍മയി കൗശലിന്റെ സസക്‌സ് യൂണിവേഴ്‌സിറ്റിയിലെ  നിയമപഠന പ്രവേശനം യോഗ്യതയുടെ അടിസ്ഥാനത്തില്‍ സാധാരണ നടപടിക്രമങ്ങള്‍ അനുസരിച്ച് മാത്രമാണ്. താന്‍ മന്ത്രിയാകുന്നതിന് മുമ്പ് 2013ലാണത്.

ലളിത് മോദി ലണ്ടനിലാണ്. ഭാര്യയുടെ ശസ്ത്രക്രിയയ്‌ക്ക് ശേഷം പോര്‍ച്ചുഗലില്‍ നിന്നും ലണ്ടനില്‍ മടങ്ങിയെത്തി. എന്താണ് ഞാന്‍ മാറ്റിയെന്ന് പറയുന്നത്. എന്തു പ്രയോജനമാണ് ഞാന്‍ ലളിത് മോദിക്ക് നല്‍കിയത്, ഭാര്യയുടെ ശസ്ത്രക്രിയയുടെ സമ്മതപത്രത്തില്‍ ഒപ്പിടാന്‍ അവസരമൊരുക്കി എന്നതല്ലാതെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

പുതിയ വാര്‍ത്തകള്‍

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.