ഫത്തേപ്പൂര്‍: തോട്ടത്തില്‍ നിന്നും മാങ്ങാപറിക്കുന്നത് വിലക്കിയതിന്റെ പേരില്‍ തോട്ടഉടമയുടെ മകളെ ചുട്ടുകൊന്നു.ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരില്‍ ശനിയാഴ്ചയാണ് സംഭവം.ശിവഭൂഷണ്‍ എന്ന തോട്ട ഉടമയുടെ 15 വയസുള്ള പെണ്‍കുട്ടിയാണ് ദാരുണമരണം വരിച്ചത്.
ബുധനാഴ്ച കേശാന്‍ ഗ്രാമത്തിലെ വീടിനോട് ചേര്‍ന്ന് കിടക്കുന്ന തന്റെ മാന്തോപ്പില്‍ നിന്നും മാങ്ങാ പറിക്കാനായി എത്തിയ ഏതാനും അയല്‍ക്കാരെ ശിവഭൂഷന്‍ ചീത്ത പറഞ്ഞ് ഓടിച്ചിരുന്നു.ഇതിന്റെ പ്രതികാരമായാണ് കൊല.
എന്നാല്‍ ശനിയാഴ്ച ശിവഭൂഷണും മറ്റ് കുടുംബാംഗങ്ങളും ഒരു വിവാഹത്തിന് പോയ സമയത്ത് അതിക്രമിച്ച കടന്ന അയല്‍ക്കാര്‍ വീട്ടില്‍ ഒറ്റയ്‌ക്കായിരുന്ന മകളെ തീകൊളുത്തുകയായിരുന്നു. ശിവഭൂഷന്റെ പെണ്‍മക്കളില്‍ ഒരാളായ പെണ്‍കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
അക്രമികള്‍ വീട്ടിലേക്ക് തള്ളിക്കയറുകയും തല്ലിച്ചതച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് പിതാവ് ആരോപിക്കുന്നത്. സംഭവം നടക്കുമ്പോള്‍ ശിവഭൂഷന്‍ ഭാര്യയും കുടുംബത്തിലെ മറ്റംഗങ്ങളും ഒരു കല്യാണത്തിന് പോയിരിക്കുകയുമായിരുന്നു.
ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനാണ് മണ്ണെണ്ണയൊഴിച്ച് കത്തിച്ചതെന്നും പിതാവ് ആരോപിച്ചു. സംഭവം ഗ്രാമത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പോലീസ് കേസെടുത്തിട്ടുണ്ട്. നാലുപേര്‍ക്കെതിരേയാണ് പിതാവ് പരാതി നല്‍കിയിട്ടുളളത്. മകള്‍ മാത്രമുള്ള സമയത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന് മകളെ മര്‍ദ്ദിക്കുകയും മണ്ണെണ്ണ ഒഴിച്ച് തീ വെയ്‌ക്കുകയും ചെയ്‌തെന്നാണ് പിതാവിന്റെ ആരോപണം.
















