ന്യൂദല്‍ഹി: സ്വന്തം മണ്ണിലെ ഭീകരവാദം ആദ്യം തുടച്ചുമാറ്റാന്‍ പാകിസ്ഥാന്‍ ശ്രമിക്കണമെന്ന്് ബിജെപി വക്താവ് സമ്പിത് പാത്ര .ഭീകരവാദികള്‍ക്ക് അവരുടെ രാജ്യത്ത് സംരക്ഷണം നല്‍കുന്നത് പാക്കിസ്ഥാനാണെന്നും സമ്പിത് പാത്ര പറഞ്ഞു. പാകിസ്ഥാനില്‍ ഭീകരത പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയാണെന്ന പാക് സൈനിക മേധാവി റഹീല്‍ ഷരീഫിന്റെ പ്രസ്താവനയ്‌ക്ക് മറുപടി പറയുകയായിരുന്നു സമ്പിത് പാത്ര.
പാകിസ്താന്റെ ഇത്തരം പ്രസ്താവനകള്‍ തമാശയായി തോന്നുമെന്നും സ്വന്തം രാജ്യത്ത് നിന്നും എങ്ങനെയാണ് ഭീകരവാദത്തെ ഇല്ലാതാക്കുകയെന്ന് ആദ്യം പാക്കിസ്ഥാന്‍ ചിന്തിക്കട്ടേ. പാകിസ്താനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കു അതേ നാണയത്തില്‍ മറുപടി പറയുമെന്നായിരുന്നു ഇന്നലെ റഹീല്‍ ഷരീഫ് പറഞ്ഞത്.
അതിര്‍ത്തിയിലെ സ്ഥിരമായ വെടിനിര്‍ത്തല്‍ ലംഘനങ്ങളിലൂടെയും ഭീകരതയെ സഹായിച്ചും ബലൂചിസ്താനെ കുരുതിക്കളമാക്കിയും പാകിസ്താനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇത്തരം ശ്രമങ്ങള്‍ക്ക് തടയിടും. സുരക്ഷയ്‌ക്ക് പാക്കിസ്ഥാന്‍ നല്‍കുന്ന പരിഗണന ലോകമൊട്ടാകെ അംഗീകരിച്ചിട്ടുള്ളതാണ്. സമാധാനം നില നിര്‍ത്താന്‍ മറ്റു രാജ്യങ്ങളുമായി സഹകരിക്കാനുള്ള സന്നദ്ധത പാക്കിസ്ഥാന്‍ എന്നും പ്രകടിപ്പിച്ചിട്ടുണ്ട്. അതുപക്ഷേ, രാജ്യത്തിന്റെ താല്‍പര്യങ്ങളും, ദേശീയ ബോധവും, പരമാധികാരവും അടിയറവു വച്ചുകൊണ്ടായിരിക്കില്ലെന്നും പറഞ്ഞു.
















